എയർസെൽ- മാക്‌സിസ് കേസ്: മാരൻസഹോദരൻമാർ കള്ളപ്പണം വെളുപ്പിച്ചത് പരിശോധിച്ചില്ലെന്ന് ഇ.ഡി
text_fieldsന്യൂഡൽഹി: എയർസെൽ^മാക്‌സിസ് കേസിൽ മാരൻ സഹോദരൻമാർ കള്ളപ്പണം വെളുപ്പിച്ചത് സി.ബി.െഎ കോടതി പരിഗണിച്ചില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കലാനിധിമാരനെയും ദയാനിധിമാരനെയും വെറുതെ വിട്ട കീഴ്കോടതി വിധിക്കെതിരെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റഎ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ മാരൻസഹോദരൻമാരുടെ പങ്ക് കോടതി കൃത്യമായി പരിശോധിച്ചില്ലെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ആരോപണം. വിവാദമായ എയര്‍സെല്‍^-മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി ഉള്‍പ്പെടെ എല്ലാ പ്രതികളേയും സിബിഐ കോടതി വെറുതെവിട്ടിരുന്നു. കേസില്‍ ദയാനിധി മാരനും, സഹോദരന്‍ കലാനിധി മാരനും ഉള്‍പ്പെടെയുള്ള എട്ടുപ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.
2006-ല്‍ എയർസെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യൻ കമ്പനിയായ മാക്സിസിനെ ദയാനിധി മാരൻ അനധികൃതമായി സഹായിച്ചുവെന്നാണ് കേസ്. ഏകദേശം 700 കോടി രൂപ ഈ ഇടപാടിലൂടെ ദയാനിധി മാരന് ലഭിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കുറ്റകരമായ ഗൂഢാലോചന, അഴിമതി നിരോധനനിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി 2014 ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.