Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ തായ്ക്വോണ്ടോ...

ദേശീയ തായ്ക്വോണ്ടോ ചാംപ്യൻഷിപ്പിൽ ഐഷ സംറീന് വെങ്കലം

text_fields
bookmark_border
Aisha Samreen
cancel
camera_alt

ഐഷ സംറീൻ 

ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടന്ന നാലാമത് ദേശീയ സബ് ജൂനിയർ തായ്ക്വോണ്ടോ ചാംപ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് വെങ്കലം. ഡൽഹിയെ പ്രതിനിധീകരിച്ച് പ​ങ്കെടുത്ത മലപ്പുറം മങ്കട സ്വദേശി ഐഷ സംറീനാണ് നേട്ടം കരസ്ഥമാക്കിയത്. ഡൽഹി ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്.

ഡൽഹി ജാമിഅ മില്ലിയ സർവകലാശാല അസോസിയേറ്റ് പ്രഫ. ഡോ. സമീർ ബാബുവി​ന്റെയും ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷകയായ ടി. ഫസീലയുടെയും മകളാണ്.

കട്ടക്ക് ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ എട്ടു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പ​ങ്കെടുത്തു. മത്സരത്തിൽ സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങിന്റെ മകൾ പ്ര​ക്രിയ തമാങ് വെള്ളിമെഡൽ നേടി. കഴിഞ്ഞ വർഷം കാൺപൂരിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലും ഐഷ സംറീൻ വെങ്കലം കരസ്ഥമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national taekwondo championshipLatest News
News Summary - Aisha Samreen wins bronze at National Taekwondo Championship
Next Story