പി.സി. മോദി ഉന്നത പദവി നേടിയത് പ്രതിപക്ഷ നേതാവിനെ വേട്ടയാടിയെന്ന് വെളിപ്പെടുത്തൽ
text_fieldsമുംബൈ: പ്രതിപക്ഷത്തെ ഒരു നേതാവി’െനതിരെ നടപടിയെടുത്തതിെൻറ പേരിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയര്മാന് പ്രമോദ് ചന്ദ്ര മോദിക്ക് (പി.സി. മോദി) ആ പദവി നൽകിയതെന്ന ഗുരുതര ആരോപണവുമായി മുന്‍ മുംബൈ ചീഫ് ആദായനികുതി കമീഷണര്‍ (യൂനിറ്റ് 2) അല്‍ക ത്യാഗി. പ്രമുഖരായ പ്രതിപക്ഷ നേതാക്കൾക്കെതിരെ സാമ്പത്തിക അന്വേഷണ ഏജന്‍സികള്‍ അന്വേഷണവും അറസ്റ്റുമായി മുമ്പെങ്ങും ഇല്ലാത്തവിധം നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ ഗുരുതര ആരോപണം.
‘പ്രതിപക്ഷത്തെ നേതാവി’െനതിരെ വിജയകരമായി നടപടിയെടുത്തതിെൻറ പേരിലാണ് തനിക്ക് ചെയർമാൻ പദവി ലഭിച്ചതെന്ന് മോദി പറഞ്ഞതായാണ് ത്യാഗിയുടെ വെളിപ്പെടുത്തൽ. ‘ഗുരുതരമായ ഒരു കേസ്’ പാതിവഴിയിൽ ഉപേക്ഷിക്കാൻ തന്നോട് ആവശ്യപ്പെട്ട് ഇടപെട്ടപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. കേസന്വേഷണങ്ങളിലുള്ള മോദിയുടെ ഇടപെടലുകൾക്കെതിരെ ജൂണ്‍ 21ന് പ്രധാനമന്ത്രി കാര്യാലയത്തിനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും കേന്ദ്ര വിജിലന്‍സ് കമീഷനും അയച്ച കത്തിലാണ് ആരോപണം. ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ മേയ്, ഏപ്രില്‍ മാസങ്ങളിലാണ് ‘ഗൗരവമേറിയ കേസിൽ’ പി.സി. മോദിയുടെ ഇടപെടല്‍. കേസ് ഉപേക്ഷിക്കാനും താന്‍ ഇടപെട്ടതായി രേഖകള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് ത്യാഗിയുടെ ആരോപണം.
അല്‍ക പരാതി നല്കി രണ്ടു മാസത്തിനുശേഷം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയര്മാന് പദവിയില്‍ മോദിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കേന്ദ്രം നീട്ടുകയാണ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.