Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; അമിത് ഷാ

text_fields
bookmark_border
Amit Shah
cancel
camera_alt

അമിത് ഷാ

ലഖ്നൗ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഖ്നൗവിൽ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാറുകൾ ഏകീകൃത സിവിൽ കോഡ് വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും, ഉത്തർപ്രദേശിൽ അടുത്ത തവണ സർക്കാർ രൂപീകരിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിലെ വോട്ട് മോഷണ ആരോപണങ്ങളിൽ അമിത് ഷാ പ്രതിപക്ഷത്തെ പാർലമെന്റ് ചർച്ചക്ക് വെല്ലുവിളിക്കുകയും ചെയ്തു. വോട്ട് മോഷണ ആരോപണങ്ങളിൽ ചർച്ച നടത്താൻ ബി.ജെ.പി തയ്യാറാണെന്നും ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മത്സരം തോറ്റ ശേഷം അമ്പയറെയാണ് കുറ്റപ്പെടുത്തുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെന്ന് അമിത് ഷായുടെ പരിഹസിച്ചു.

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമായാണ് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah’s big promise for UP: UCC if BJP returns to power
Next Story