Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രയേൽ കുടിയേറ്റ മേഖലകളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയും നിരോധിക്കണം: പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇറക്കുമതി നിരോധിച്ചിരുന്നു
Asaduddin Owaisi
cancel
camera_alt

അസദുദ്ദീൻ ഉവൈസി

കൊൽക്കത്ത: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേൽ കുടിയേറ്റ മേഖലകളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയും നിരോധിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമെന്ന് വിലയിരുത്തപ്പെട്ട കുടിയേറ്റ പ്രദേശങ്ങളിലെ വ്യാപാരത്തിനെതിരെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങൾ അതികരിക്കുകയും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്നാണ് യു.കെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡാണ് പാർലമെന്റിൽ ഉൽപന്നങ്ങളുടെ നിരോധന പ്രഖ്യാപനം നടത്തിയത്. കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ഐസ്‌ലൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, ബ്രിട്ടൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുണ്ടെന്നും ഇന്ത്യയും അതിനായി മുൻകൈയെടുക്കണമെന്നും ഉവൈസി പറഞ്ഞു.

ബ്രിട്ടീഷ് സർക്കാറിന്റെ നീക്കത്തിനെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടിച്ചിരുന്നു. യു.കെ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനകൾ വ്യാജമാണെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സായർ, കിഴക്കൻ ജറുസലേമിലെ ബ്രിട്ടീഷ് കോൺസലേറ്റ് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു. ഗാസയിലെ സുരക്ഷ ഏകോപന ദൗത്യങ്ങളിൽനിന്നും ബ്രിട്ടന്റെ പങ്കാളിത്തം ഒഴിവാക്കുമെന്നും ചില യു.കെ ഉദ്യോഗസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്നും അദ്ദേഹം ഗിഡിയോൺ സായർ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർദാൻ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ അറബ് രാജ്യങ്ങളും വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേൽ കുടിയേറിയ മേഖലകളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ നിരോധിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asaduddin Owaisi Urges PM Modi to Ban Imports from Illegal Israeli Settlements
Next Story