രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍- റോഡ് പാലം തുറന്നു
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര് പ്പിച്ചു. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെ നിർമിച്ച ബോഗീബീല്‍ പാലമാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ സഞ്ചാരയോഗ ്യമായത്.
ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശ്- അസം യാത്ര എളുപ്പത്തില ാക്കും. ഈ പാലം വഴി 140 കിലോമീറ്റർ ദൂരം (നാല് മണിക്കൂർ) യാത്രാ സമയം ഇനി ലാഭിക്കാനാകും. ഡൽഹിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ട്രെയിൻ യാത്ര ഇനി മൂന്ന് മണിക്കൂർ കുറയും. മൂന്ന് വരി റോഡ് മുകളിലും താഴെ ഇരട്ട റെയില്‍ പാതയുമുള്ള പാലത്തിന് 4.94 കിലോമീറ്ററാണ് നീളം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽ- റോഡ് കൂടിയാണ് ഈ പാലം. 5,900 കോടിയാണ് പാലത്തിൻറെ നിർമ്മാണച്ചെലവ്.
ചൈനീസ് അതിർത്തിയായ അരുണാചല്‍ പ്രദേശിലേക്കുള്ള സൈനിക ഗതാഗതം കൂടി ഉദ്ദേശിച്ചാണ് പാലം പണിതിരിക്കുന്നത്. ടാങ്കുകൾക്ക് യാത്ര ചെയ്യാനും ജെറ്റ് വിമാനങ്ങളുടെ ലാൻഡിങ്ങിനും അനുയോജ്യമായ രീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്.
1997ലാണ് ഈ പാലം പണി ആരംഭിക്കുന്നത്. 1997 ജനുവരി 22 ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. പിന്നീട് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 2002 ഏപ്രിൽ 21ന് പദ്ധതിയുടെ നിർമാണം ആരംഭിക്കുകയായിരുന്നു.
#WATCH Prime Minister Narendra Modi at Bogibeel Bridge, a combined rail and road bridge over Brahmaputra river in Dibrugarh. #Assam pic.twitter.com/LiTR9jO5ks
— ANI (@ANI) December 25, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.