Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൈഗർ ഷ്‌റോഫ് വധശ്രമം; ‘രണ്ടു പേരെ കൊന്നാലെന്താ..ഞങ്ങളുടെ 200 പേർ മുംബൈയിലുണ്ട്’; ഗുണ്ടാതലവന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത്

text_fields
bookmark_border
‘സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറയുന്നതുവരെ വെറുതെ വിടില്ല’
ടൈഗർ ഷ്‌റോഫ് വധശ്രമം; ‘രണ്ടു പേരെ കൊന്നാലെന്താ..ഞങ്ങളുടെ 200 പേർ മുംബൈയിലുണ്ട്’; ഗുണ്ടാതലവന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത്
cancel

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ മുംബൈയിൽ നടന്ന കേസിൽ പുതിയ വഴിത്തിരിവ്. ആക്രമണത്തിനുപിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ടെന്ന തരത്തിലുള്ള പുതിയ ഓഡിയോ സന്ദേശം പ്രചരിക്കുകയാണ്. യു.എസിൽ കഴിയുന്ന ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റ് എന്നയാളുടേതെന്നു കരുതുന്ന ഓഡിയോ ആണ് പ്രചരിക്കുന്നത്. നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് സന്ദേശത്തിൽ പറയുന്ന പ്രധാന ആരോപണം.

‘ഞങ്ങളുടെ സഹോദരൻ ലോറൺസ് ബിഷ്‌ണോയ് ഇതിനെതിരെ നടപടിയെടുത്തു, ഇപ്പോൾ ഭരണകൂടം ഞങ്ങൾക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. ഞങ്ങളുടെ രണ്ടുപേരെ കൊന്നാൽ മുംബൈയിൽ ഞങ്ങളുടെ 200 ആളുകളുണ്ട്. ഞങ്ങളുടെ പക്കൽ 700 ഷൂട്ടർമാരല്ല ഉള്ളത്, 70000 ഷൂട്ടർമാരുണ്ട്’ -എന്നും ഓഡിയോ സന്ദേശത്തിൽ അവകാശപ്പെടുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ പണം ഉപയോഗിച്ച് സിനിമ നിർമിക്കുന്നവരും അവയ്ക്കായി പ്രവർത്തിക്കുന്നവരും രാജ്യത്തിന്റെ ശത്രുക്കളായ ദാവൂദിനെപ്പോലെ തന്നെ ശത്രുക്കളാണ്. സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറയുന്നതുവരെ വെറുതെ വിടില്ല. അദ്ദേഹത്തെയും ചുറ്റുമുള്ളവരെയും ഇല്ലായ്മ ചെയ്യുമെന്നും സന്ദേശത്തിൽ കടുത്ത ഭീഷണി മുഴക്കുന്നുണ്ട്. 1998ൽ രാജസ്ഥാനിൽ വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ബിഷ്‌ണോയ് സംഘത്തിന് സൽമാൻ ഖാനോട് ശത്രുതയുണ്ടാകാൻ കാരണം.

ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ വെടിവയ്പ്പ് നടത്തിയ മൂന്ന് പ്രതികളെയും രാജസ്ഥാനിലെ കോട്ടയിൽ വെച്ച് പിടികൂടിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് റെഹാൻ, ഹൃതിക് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും അടങ്ങുന്ന സംഘം പിടിയിലായത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭീഷണി സന്ദേശവും ബിഷ്‌ണോയ് സംഘത്തിന്റെ ഉത്തരവാദിത്ത അവകാശവാദവും പരിശോധിച്ചുവരികയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. എങ്കിലും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Kill Two of Our Men, We Have 200 in Mumbai": Audio Allegedly from Gangster Surfaces Tiger Shroff Vandalism Case
Next Story