കോവിഡ്:സംസ്ഥാനങ്ങൾ സജ്ജരാകണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാറിന്റെ നിർദേശം. ഓക്സിജൻ ലഭ്യതക്ക് പുറമെ, രോഗികളെ സമ്പർക്കവിലക്കിൽ ചികിത്സിക്കാനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ കരുതണമെന്നും ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകൾ ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് വിവിധ അവലോകന യോഗങ്ങൾ ചേർന്നു. ഇതിൽ വിവിധ സംസ്ഥാന പ്രതിനിധികളും ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപന ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനുവരി ഒന്നു മുതൽ കോവിഡ് ബാധിച്ച് 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മിക്കവരും നേരത്തെ മറ്റ് അസുഖങ്ങളുള്ളവരാണ്. ജൂൺ നാലിലെ കണക്കനുസരിച്ച് രാജ്യത്ത് 4,032 പേർക്ക് കോവിഡ് ബാധയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.