കുട്ടികളുടെ ധീരതാ പുരസ്കാരം വിവാദത്തിൽ
text_fieldsന്യൂഡൽഹി: കുട്ടികൾക്കുള്ള ധീരതാ പുരസ്കാരം ഏർപ്പെടുത്തിയിരുന്ന ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽെഫയർ (െഎ.സി.സി.ഡബ്ല്യൂ) എന്ന എൻ.ജി.ഒയും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്ര ാലയവും രണ്ടു തട്ടിൽ. സർക്കാർ ഫണ്ടിൽ തിരിമറി നടത്തിയതിന് െഎ.സി.സി.ഡബ്ല്യൂക്കെതിരെ ഡൽഹി ൈഹകോടതിയിൽ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി അവസാന നിമിഷം മന്ത്രാലയം ഇവരുമായ ുള്ള സഹകരണം അവസാനിപ്പിച്ചു.
1957 മുതൽ ഇൗ സംഘടന പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുകയും ഇതിന് സർക്കാർ പിന്തുണ നൽകുകയുമാണ് രീതി. ഇതനുസരിച്ച് െഎ.സി.സി.ഡബ്ല്യൂ കേരളത്തിൽ നിന്നുള്ള രണ്ടു പേരടക്കം 21 കുട്ടികളെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് അവസാന നിമിഷം ൈഹകോടതിയിെല കേസ് ചൂണ്ടിക്കാട്ടി വനിത ശിശുക്ഷേമ മന്ത്രാലയം ഇവരുമായി സഹകരണം വേണ്ടെന്ന് പ്രഖ്യാപിക്കുന്നത്. പകരം, പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ എന്ന പേരിൽ മന്ത്രാലയം നേരിട്ട് അവാർഡ് പ്രഖ്യാപിക്കും.
ഇതിനായി 26 കുട്ടികളുെട ചുരുക്കപ്പട്ടിക തയാറാക്കിയതായി മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇൗ പട്ടിക അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. അതേസമയം, റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രി അവാർഡ് നൽകുമെന്നായിരുന്നു െഎ.സി.സി.ഡബ്ല്യൂ അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ വെള്ളിയാഴ്ച ഡൽഹിയിലെത്തി. എന്നാൽ, അവസാന നിമിഷം സർക്കാർ സഹകരണം അവസാനിപ്പിച്ചതോടെ ജേതാക്കൾക്ക് ബഹുമതി ലഭിക്കുന്ന കാര്യം അനിശ്ചിതത്തിലായിരിക്കുകയാണ്.
പട്ടികയിൽ കേരളത്തിൽനിന്ന് രണ്ടു പേർ
ന്യൂഡൽഹി: കുട്ടികൾക്കുള്ള ധീരത പുരസ്കാരത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽെഫയർ കേരളത്തിൽനിന്ന് തിരഞ്ഞെടുത്തത് രണ്ടു പേരെ. മലപ്പുറം കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കെ. ശിഖിൽ, കോട്ടയം കുമരകം എസ്.കെ.എം.എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർഥി അശ്വിൻ സജീവ് എന്നിവരാണ് ധീരത പുരസ്കാരത്തിന് അർഹരായവർ.
ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട കുടുംബത്തെ രക്ഷിക്കാൻ കാണിച്ച ധീരതക്കാണ് ശിഖിൽ പുരസ്കാരത്തിന് അർഹനായത്. ഒഴുക്കിൽപെട്ട നാല് പേരിൽ മൂന്നു പേെരയാണ് ശിഖിൽ രക്ഷപ്പെടുത്തിയത്. സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണ സുഹൃത്തിനെ രക്ഷിച്ചതാണ് അശ്വിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 12 സംസ്ഥാനങ്ങളിൽനിന്നായി 21 പേർക്കാണ് ഇൗവർഷം പുരസ്കാരം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.