Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്യാസ്ത്രീകൾക്ക്...

കന്യാസ്ത്രീകൾക്ക് ജാമ്യമരുതെന്ന് ബജ്റംഗ്ദൾ; ജയ്ശ്രീറാം മുഴക്കി കോടതിക്ക് മുന്നിൽ പ്രകടനം

text_fields
bookmark_border
കന്യാസ്ത്രീകൾക്ക് ജാമ്യമരുതെന്ന് ബജ്റംഗ്ദൾ; ജയ്ശ്രീറാം മുഴക്കി കോടതിക്ക് മുന്നിൽ പ്രകടനം
cancel
camera_alt

ഛത്തീ​സ്ഗ​ഡി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾക്ക് ജാമ്യം നൽകരു​തെന്നാവശ്യപ്പെട്ട് ദു​ർ​ഗ് സെ​ഷ​ൻ​സ് കോടതിക്ക് പുറത്ത് പ്രതിഷേധിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ്ദൾ പ്രവർത്തകർ

റായ്പൂർ: ഛത്തീ​സ്ഗ​ഡി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾക്ക് ജാമ്യം നൽകരു​തെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്റംഗ്ദളി​ന്റെ നേതൃത്വത്തിൽ സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കി പ്രതിഷേധിക്കുന്നത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.

ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​യി ദു​ര്‍​ഗി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. രാ​ജ്കു​മാ​ര്‍ തി​വാ​രിയാണ് ഹാ​ജ​രാ​കുന്നത്. കത്തോലിക്ക ബിഷപ് കോൺഫെഡറേഷന്റെ (സി​ബി​സി​ഐ) കീഴിൽ നി​യ​മ, വ​നി​ത വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം റാ​യ്പു​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കഴിഞ്ഞ വെള്ളിയാഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​കളെ നി​ല​വി​ൽ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാണ് പാർപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalJai Shri RamchhatisgarhNuns Arrest
News Summary - Bajrang Dal demands no bail for nuns; Protests outside court chanting Jai Shri Ram
Next Story