ബന്ദിപ്പൂർ മേൽപാലം: നിലപാട് വ്യക്തമാക്കാതെ പരിസ്ഥിതി മന്ത്രാലയം
text_fieldsബംഗളൂരു: ദേശീയപാത 766ൽ ബന്ദിപ്പൂർ- വയനാട് മേഖലയിൽ മേൽപാലം നിർമിക്കാനുള്ള നിർദേശത്തെ തള്ളാതെയും കൊള്ളാതെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ബന്ദിപ്പൂർ കടുവ സങ്കേതത്തിന് കുറുകെ മേൽപാല പാത നിർമിക്കുന്നത് സംബന്ധിച്ച് തീരുമാനമെന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയത്തിെൻറ സ്പെഷൽ സെക്രട്ടറിയും വനവിഭാഗം ഡയറക്ടർ ജനറലുമായ സിദ്ധാന്ത ദാസ് ബംഗളൂരുവിൽ പറഞ്ഞു.
മേൽപാലം, റോഡ് വീതികൂട്ടൽ, സമാന്തര പാത തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചയിലുണ്ട്. ബന്ദിപ്പൂർ കടുവ സങ്കേതം സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി സമാന്തര പാത ഉപയോഗിക്കേണ്ട ആവശ്യകത കേരളത്തെ ബോധ്യപ്പെടുത്താനാണ് വന മന്ത്രാലയത്തിെൻറ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിൽ 14ാം ദേശീയ സിൽവികൾച്ചർ സമ്മേളനത്തിെൻറ ഉദ്ഘാടനചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർണാടക സർക്കാരും പരിസ്ഥിതി പ്രവർത്തകരും മേൽപാലം പദ്ധതിയെ എതിർക്കുേമ്പാൾ കേരള സർക്കാരും കേന്ദ്ര ഗതാഗത മന്ത്രാലയവും പദ്ധതിക്ക് അനുകൂലമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.