Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളി യുവ നടി മരിച്ച...

ബംഗാളി യുവ നടി മരിച്ച നിലയിൽ 

text_fields
bookmark_border
ബംഗാളി യുവ നടി മരിച്ച നിലയിൽ 
cancel

ന്യൂഡൽഹി: ബംഗാളി സീരിയൽ നടിയെ അശോക്​നഗറി​െല മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  23കാരിയായ സീരിയൽ നടി മൗമിത സാഹയയാണ്​ മരിച്ചത്​. തെക്കൻ കൊൽക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബ​േന്ദലിൽ വാടകമുറിയിലാണ്​ മൗമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. 

നടി തനിച്ചായിരുന്നു താമസം. മൊബൈൽ ഫോണിൽ വിളിച്ച്​ കിട്ടാത്തതിനെ തുടർന്ന്​ രക്ഷിതാക്കൾ മുറിയു​െട ഉടമസ്​ഥനെ വിളിച്ച്​ അന്വേഷിക്കുകയായിരുന്നു. ഉടമ മുറിയിലെത്തി ബലം പ്രയോഗിച്ച്​ വാതിൽ തുറന്നപ്പോഴാണ്​ മൗമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. 

ആത്​മഹത്യാ കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​. ജോലിയിൽ വിജയം വരിക്കാനാകാത്തതിൽ നടി മാനസിക സമ്മർദവും വിഷാദവും അനുഭവിച്ചിരുന്നതായി കത്തിൽ നിന്ന്​ വ്യക്​തമാണെന്ന്​ പൊലീസ്​ കമീഷണർ നിംബാൽക്കർ സന്തോഷ്​ ഉത്തം റാവു പറഞ്ഞു.  

ആത്​മഹത്യയാണെന്നും മരണത്തിൽ സംശ​യമോ പരാതി​െയാ ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു. മൃതദേഹം പോസ്​റ്റ്​ മോർട്ടം നടത്തി​. അസ്വാഭാവിക മരണത്തിന്​ കേസെടുത്തതായും പൊലീസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsBangali ActressMoumita Saha
News Summary - Bangali TV Actress Suicide - India News
Next Story