ബാങ്ക് ജീവനക്കാരും പണിമുടക്കും; ഇടപാടുകളെ ബാധിച്ചേക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരെ ജനുവരി എട്ടിന് നടത്തു ന്ന ദേശീയപണിമുടക്കിൽ പങ്കെടുക്കാൻ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ), ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓ ഫ് ഇന്ത്യ (ബെഫി) എന്നീ സംഘടനകൾ പൊതുപണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകരുതെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി), ഓൾ ഇന്ത്യ ബാങ്ക് ഓഫിസഴ്സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷനൽ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ (െഎ.എൻ.ബി.ഇ.എഫ്), ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ് (െഎ.എൻ.ബി.ഒ.സി) എന്നീ സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് ബാങ്ക് ഇടപാടുകളെ ബാധിച്ചേക്കുമെന്നാണ് സൂചന. ഗ്രാമീണ ശാഖകളുടെയും എ.ടി.എമ്മുകളുടെയും പ്രവർത്തനം തടസ്സപ്പെടും.
എന്നാൽ, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് തുടങ്ങിയ നെറ്റ്ബാങ്കിങ് സേവനങ്ങളെ ഇത് ബാധിക്കില്ല. ഓൺലൈൻ ബാങ്കിങ്ങിനുള്ള ഫീസ് എടുത്തുകളഞ്ഞ ആർ.ബി.ഐയുടെ തീരുമാനവും എല്ലാ ദിവസവും 24 മണിക്കൂറും പണം അയക്കാനുള്ള സംവിധാനമുള്ളതും ഉപഭോക്താക്കൾക്ക് ആശ്വാസമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.