'സഭാ നടപടികൾ അലങ്കോലമാക്കാൻ ശ്രമം': ബംഗാൾ: ബി.ജെ.പി ചീഫ് വിപ്പിന് സസ്പെൻഷൻ
text_fieldsശങ്കർ ഘോഷ്
കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ പ്രമേയം അവതരിപ്പിക്കവെ നിയമസഭയിൽ നാടകീയ രംഗങ്ങൾ. പ്രമേയം അവതരിപ്പിക്കാനായി മുഖ്യമന്ത്രി മമത ബാനർജി എഴുന്നേറ്റപ്പോൾ ബി.ജെ.പി ചീഫ് വിപ്പ് ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ ഏതാനും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഘർഷസമാനമായ സാഹചര്യമുണ്ടായത്.
ഇരുപക്ഷവും പരസ്പരം മുദ്രാവാക്യം വിളിച്ചു. സഭ നടപടികൾ അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഈ സമ്മേളന കാലയളവുവരെ ശങ്കർ ഘോഷിനെ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുടർന്ന് ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര ഉൾപ്പെടെയുള്ളവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തു. സഭയിലെ പ്രധാനപ്പെട്ട ചർച്ചകൾ പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.