ബംഗളൂരു കെമിക്കൽ ഫാക്ടറി ഗോഡൗണിൽ വൻ തീപിടിത്തം
text_fieldsബംഗളൂരു: ബംഗളൂരു ബാപ്പുജി നഗറിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ വൻതീപിടിത്തം. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് ഉഗ്രശബ്ദത്തോടെ തീ ആളിപ്പടർന്നത്. തീയും പുകയും ആകാശത്തേക്ക് ഉയർന്നതോടെ പ്രദേശത്ത് താമസിക്കുന്നവർ പരിഭ്രാന്തരായി.
പൊട്ടിത്തെറിയുണ്ടാകാത്തതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ഗോഡൗണിൽ കുടുങ്ങിപ്പോയ നാലു ജീവനക്കാരെ രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി. അതേസമയം, ഗോഡൗണിന് സമീപപ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
തീ പടർന്ന ഉടനെത്തന്നെ സമീപത്തെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരെയും ഒഴിപ്പിച്ചുെവന്ന് ബംഗളൂരു വെസ്റ്റ് ഡി.സി.പി സഞ്ജീവ് എ. പാട്ടീൽ പറഞ്ഞു.
തീ പൂര്‍ണമായി അണച്ചെങ്കിലേ നാശനഷ്ടം എത്രയെന്ന് കണക്കാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 20ലധികം ഫയർഫോഴ്സ് യൂനിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി വൈകിയും തീ പൂർണമായും നിയന്ത്രിതമാക്കാനുള്ള ശ്രമം തുടർന്നു. തീപിടിച്ച ഫാക്ടറിക്കു സമീപത്തായി ഒട്ടേറെ വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വീടുകളിലേക്ക് തീപടരുന്നത് തടയാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.
വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയും സ്ഥലത്തെ എല്ലാ റോഡുകളും പൊലീസ് അടക്കുകയും ചെയ്തു. ഇടുങ്ങിയ റോഡുകളായതിനാല്‍ അഗ്നിശമന വാഹനങ്ങള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടി. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.