മതത്തിനപ്പുറം സാഹോദര്യത്തിനുമപ്പുറം... തനിക്കു കൈ ദാനം നൽകിയ പെൺകുട്ടിയുടെ സഹോദരന് അനംത അഹമ്മദിന്റെ രാഖി
text_fieldsഅനംത അഹദമ്മദും ശിവം മിസ്ത്രിയും
സൂറത്ത്: സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധനിൽ ഇങ്ങനെയൊരു സംഭവം അത്യപൂർവമാണ്. ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ അനംതാ അഹമ്മദ് മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തിന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതക്കും ചരടുകൊണ്ടല്ല, ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു.
തനിക്കു നഷ്ടപ്പെട്ട സഹോദരിയുടെ കരസ്പർശം ശിവം അങ്ങനെ നേരിട്ടറിഞ്ഞു. ഈ ആഘോഷം കണ്ടുനിന്നവർ കണ്ണീരണിഞ്ഞു. 2024 ൽ മരിച്ച ഒൻപത് വയസ്സുകാരിയായ ശിവം മിസ്ത്രിയുടെ സഹോദരി റിയയുടെ കൈകളാണ് കൈ നഷ്ടപ്പെട്ട അനംതയ്ക്ക് ഡോക്ടർമാർ തുന്നിപ്പിടിപ്പിച്ചത്. കൈകളോടൊപ്പം ഹൃദയബന്ധവും അങ്ങനെ തുന്നിച്ചേർക്കുകയായിരുന്നു കാലം.
2022 ലാണ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ അനംത അഹമദിന്റെ കൈ കറണ്ടടിച്ച് നഷ്ടപ്പെട്ടത്. രണ്ടു വർഷത്തിനുശേഷം ഒരു പനിവന്ന് മൂർഛിച്ച് റിയ മരണപ്പെട്ടു. ഡൊണേറ്റ് ലൈഫ് എന്ന സന്നദ്ധസംഘടനയാണ് ഇവരുമായി ബന്ധപ്പെട്ടത്. മുംബൈിലേക്ക് അയച്ചുകൊടുത്ത കൈയ്യാണ് അനംതക്ക് തുന്നിച്ചേർത്തത്.
രണ്ടുപേരുടെയും വീടുകൾ തമ്മിൽ 180 കിലോമീറ്റിന്റെ വ്യത്യാസമുണ്ട്. അനംത ഇപ്പോൾ 12ാം ക്ലാസ്‍ വിദ്യാർഥിനിയാണ് മുംബൈ മിതിബായി കോളജിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.