ഭീമ-കൊറേഗാവ് കേസ്: കുറ്റപത്രം ഡിസംബർ എട്ടിനകം നൽകണം - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭീമ-കൊറേഗാവ് സംഘർഷ കേസില്‍ കുറ്റപത്രം ഡിസംബർ എട്ടിനകം പുണെ പ്രത്യേക കോടതിയിൽ നൽകണമെന്ന് സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിന് നിർദേശം നൽകി. ആക്ടിവിസ്റ്റുകൾ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം എന്താണെന്ന് കാണണെമന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി മഹാരാഷ്ട്ര സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗിയോട് ആവശ്യപ്പെട്ടു.
കുറ്റപത്രം ഫയല്‍ ചെയ്യാന്‍ 90 ദിവസത്തിലും കൂടുതൽ സമയം വേണമെന്ന സർക്കാർ അപേക്ഷ ബോംബെ ഹൈകോടതി നേരത്തേ നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേതുടർന്ന് ഉത്തരവിന് സുപ്രീംകോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി കൂടുതൽ വാദംകേൾക്കുന്നതിന് ഡിസംബർ 11ലേക്ക് മാറ്റി.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന ഭീമ-കൊറേഗാവ് സംഘര്‍ഷത്തിൽ അഭിഭാഷകന് സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പുര്‍ സർവകലാശാല പ്രഫസര്‍ ഷോമാ സെന്‍, ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, ആക്ടിവിസ്റ്റുകളായ റോണ വില്‍സണ്‍, മഹേഷ് റാവത്ത് എന്നിവരെയാണ് യു.എ.പി.എ ചുമത്തി പുണെ പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.