യു.പി തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ ജയം
text_fieldsലഖ്നോ: ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികച്ച ജയം. കോർപറേറ്റർമാരുടെ വിഭാഗത്തിൽ 1420 സീറ്റുകളിൽ ബി.ജെ.പി 813 എണ്ണം നേടി. പ്രതിപക്ഷമായ സമാജ്വാദി പാർട്ടിക്ക് 191ഉം ബി.എസ്.പിക്ക് 85 സീറ്റുകളും ലഭിച്ചു. കോൺഗ്രസ് 77, എ.ഐ.എം.ഐ.എം 19, രാഷ്ട്രീയ ലോക്ദൾ 10, ആം ആദ്മി പാർട്ടി എട്ട്, ആസാദ് സമാജ് പാർട്ടി അഞ്ച്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, ജൻ അധികാർ പാർട്ടി, പീസ് പാർട്ടി, നിഷാദ് പാർട്ടി ഒന്നു വീതം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 17 കോർപറേഷൻ മേയർ സ്ഥാനങ്ങളും ബി.ജെ.പി നേടിയിരുന്നു.
199 സീറ്റുകളിലേക്കുള്ള നഗർ പാലിക പരിഷത്ത് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 89 എണ്ണം ലഭിച്ചു. 41 ഇടങ്ങളിൽ സ്വതന്ത്രർ ജയിച്ചു. 5327 നഗർ പാലിക അംഗങ്ങളിൽ 3130 പേർ സ്വതന്ത്രരാണ്. 1360 സീറ്റ് നേടിയ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. സമാജ്വാദി പാർട്ടി 425, ബി.എസ്.പി 191, കോൺഗ്രസ് 91, ആർ.എൽ.ഡി 40, എ.ഐ.എം.ഐ.എം 33, ആം ആദ്മി പാർട്ടി 30 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾ നേടിയ സീറ്റുകൾ.
544 നഗർ പഞ്ചായത്ത് ചെയർപേഴ്സൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 191 എണ്ണവും സ്വതന്ത്രർ 195ഉം നേടി. തെരഞ്ഞെടുപ്പ് നടന്ന 7177 നഗർ പഞ്ചായത്ത് അംഗങ്ങളിൽ 4824 പേരും സ്വതന്ത്രരാണ്. 1403 സീറ്റുകൾ ബി.ജെ.പി നേടി. സമാജ്വാദി പാർട്ടി 485, ബി.എസ്.പി 215, കോൺഗ്രസ് 77 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ കക്ഷിനില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.