അഞ്ചുവർഷം, ഒരു കോടി തൊഴിൽ പ്രഖ്യാപനവുമായി ബിഹാർ മന്ത്രിസഭ
text_fieldsബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്‌ന: സംസ്ഥാനത്തെ യുവാക്കൾക്ക് അഞ്ചുവർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബിഹാർ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തീരുമാനം. ബിഹാറിനെ കിഴക്കൻ ഇന്ത്യയുടെ ‘ടെക് ഹബ്’ ആക്കുന്നതിന് പ്രതിരോധ ഇടനാഴി, സെമികണ്ടക്ടർ നിർമാണ പാർക്ക്, മെഗാ ടെക് സിറ്റി, ഫിറ്റ്നസ് സിറ്റി എന്നിവ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം ചീഫ് സെക്രട്ടറി പ്രത്യയ് അമൃത് പറഞ്ഞു.
അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആഗോള തൊഴിൽ കേന്ദ്രമാക്കി മാറ്റും. എ.ഐ മേഖലയിൽ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ സ്ഥാപിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.
സോനേപൂർ, സീതാമർഹി എന്നിവയുൾപ്പെടെ 11 നഗരങ്ങളിൽ ഗ്രീൻഫീൽഡ് ടൗൺഷിപ് പദ്ധതികൾ നടപ്പാക്കും. പൂട്ടിയ ഒമ്പത് പഞ്ചസാര മില്ലുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും. 25 പുതിയ മില്ലുകൾ സ്ഥാപിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

