ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കരുതെന്ന് ബിഹാറും
text_fieldsപട്ന: സംസ്ഥാനത്ത് ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) നടപ്പാക്കരുതെന്ന് ആവശ്യപ്പ െട്ട് ബിഹാർ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി.ആർ) 2010ലെ മാതൃകയിൽ മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്നും മറ്റൊരു പ്രമേയത്തിൽ നിയ മസഭ ആവശ്യപ്പെട്ടു. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിെൻറ നേതൃത്വത്തിലുള്ള സർക്കാറാണ് ബിഹാർ ഭരിക്കുന്നത്. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി.ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വപ്പട്ടിക എന്നീ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ ജനതാദളിെൻറ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭയിൽ സർക്കാറിനെ വിമർശിച്ചിരുന്നു. ദേശീയ ജനസംഖ്യ രജിസ്റ്റർ കറുത്ത നിയമമാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ജനസംഖ്യ രജിസ്റ്ററിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സർക്കാർ ഇതിനായുള്ള നടപടിക്രമങ്ങൾ മേയ് 15ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2010ലെ മാതൃകയിൽ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കണമെന്ന് പറയുന്നതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പൗരത്വപ്പട്ടിക നടപ്പാക്കരുതെന്ന് ഐകകണ്േഠ്യന നിയമസഭ ആവശ്യപ്പെടുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുകൂലിച്ചതോടെയാണ് ഐകകണ്േഠ്യന പ്രമേയം പാസാക്കാൻ വഴിയൊരുങ്ങിയത്. ദേശീയ ജനസംഖ്യ രജിസ്റ്ററിൽ (എൻ.പി.ആർ) വീണ്ടും കൂട്ടിച്ചേർത്ത വിവാദവ്യവസ്ഥകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും ജനസംഖ്യ രജിസ്റ്ററിനുമെതിരെ സി.പി.ഐ (എം.എൽ) പ്രവർത്തകരും നിയമസഭക്കു പുറത്ത് പ്രതിഷേധിച്ചു. നിയമസഭ പ്രമേയത്തെ കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാൻ സ്വാഗതം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.