അഭയ കേന്ദ്രങ്ങളിലെ ലൈംഗിക പീഡനം: കേന്ദ്രം എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഭയ കേന്ദ്രങ്ങളിലെ ലൈംഗിക പീഡനത്തിൽ കേന്ദ്രസർക്കാരിന് കോടതി വിമർശനം. രാജ്യത്തെ അഭയ കേന്ദ്രങ്ങളിലുണ്ടായ ലൈംഗിക പീഡനങ്ങളിൽ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി ചോദിച്ചു.
1575 കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് കണക്കുകൾ. കേന്ദ്രം ഇതിൽ ഏതൊക്കെ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തില്ലെന്നു വ്യക്തമാക്കണം. നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെന്നു പറഞ്ഞു കയ്യൊഴിയാൻ കേന്ദ്രത്തിന് ആകില്ല. നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളെന്നായിരുന്നു കേന്ദ്രത്തിൻെറ വിശദീകരണം.
ബിഹാറിലെ മുസഫർപൂർ അഭയ കേന്ദ്രപീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവയാണ് കോടതി നിരീക്ഷണം. കുട്ടികളുടെ സംരക്ഷണത്തിന് നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.