പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരളം
text_fieldsമന്ത്രി ജെ. ചിഞ്ചുറാണി
ന്യൂഡൽഹി: പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ ബാധിച്ച് കോഴി, താറാവ്, പന്നി എന്നിവ ചത്തതിനുള്ള നഷ്ടപരിഹാര തുകയായ 6.63 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. 2002 മുതലുള്ള കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന് മന്ത്രി അറിയിച്ചു. മൃഗ സംരക്ഷണ-ക്ഷീര മേഖലയിലെ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് മന്ത്രി നിവേദനം നൽകി.
ജന്തുജന്യ രോഗങ്ങൾ സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ ലബോറട്ടറിയായ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിനും മറ്റു ജന്തുരോഗ നിർണയ ലബോറട്ടറികൾക്കുമുള്ള കേന്ദ്രധനസഹായം അനുവദിക്കണമെന്നും സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളുടെ ശാക്തീകരണത്തിന് ആവശ്യമായ വിഹിതം ഉയർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമാണ് മന്ത്രി പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ചിഞ്ചുറാണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.