സമരവീര്യത്തിൽ നായികമാരായി ശഹീൻ ബാഗിലെ ദാദിമാർ
text_fieldsന്യൂഡൽഹി: സ്ത്രീ മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന പൗരത്വ പ്രക്ഷോഭത്തിൽ വയോധ ികരായ മൂന്നു വനിതകളുടെ ഗാഥ. താപനില പൂജ്യത്തോളം താഴ്ന്ന, അസ്ഥി തുളച്ചുകയറുന്ന തണുപ്പിലും സമരവീര്യത്തിൽ വിദ്യാർഥികളെയും വീട്ടമ്മമാരെയും തോൽപിച്ച 70ഉം 80ഉം 90ഉം പിന്നിട്ട മൂന്നു വനിതകളാണ് ശഹീൻ ബാഗിലെ സമരപ്പന്തലിൽ താരങ്ങളായി മാറിയത്.
90 പിന്നിട്ട അസ്മ ഖാതൂൻ, 82 വയസ്സുകാരി ബിൽകീസ്, 75 വയസ്സുള്ള സർവരിയുമാണ് ശഹീൻ ബാഗിലെ ദാദിമാർ (വല്യുമ്മമാർ) ആയി ഇതിനകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു ദിവസംപോലും മുടങ്ങാതെ സമരത്തിെൻറ മുൻനിരയിൽ വന്നിരിക്കുന്ന മൂവരെയും വെച്ച് ദേശീയ ചാനലായ എൻ.ഡി.ടി.വി കഴിഞ്ഞ ദിവസം നടത്തിയ പൗരത്വ ചർച്ചയും വൈറലായി. ചോദ്യകർത്താവിെൻറ ഒാരോ ചോദ്യങ്ങൾക്കും ഒട്ടും സഭാകമ്പവും പരിഭ്രമവുമില്ലാതെ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ സാധാരണക്കാരായ ഇൗ മൂന്ന് സ്ത്രീകൾ നൽകിയ മറുപടി ഏവരെയും അമ്പരപ്പിക്കുന്നതായി.
എന്തിനാണ് പൗരത്വ പ്രേക്ഷാഭത്തിനിറങ്ങുന്നതെന്ന ചോദ്യത്തിന് വളരെ ലളിതമാണ് ദീദിമാരുടെ ഉത്തരം. എന്തിനാണ് ഞങ്ങൾ സമരത്തിനിറങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കൂ എന്നായിരുന്നു ഏറ്റവും കൂടുതൽ പ്രായവും അതിനെ വെല്ലുന്ന കരുത്തുമുള്ള അസ്മാ ഖാതൂെൻറ ഒറ്റയടിക്കുള്ള പ്രതികരണം. തുടർന്ന് അവർ കാര്യം വിശദീകരിച്ചു. പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കണമെന്ന് മോദി ഞങ്ങളോട് ആവശ്യപ്പെടുന്നു. രാജ്യത്ത് ഒരു കടലാസും കാണിക്കാനില്ലാത്ത നിരവധി ആളുകളുണ്ട്. പ്രളയവും അഗ്നിബാധയും കാലവർഷവും അടക്കമുള്ള കെടുതികളിൽ രേഖകൾ നഷ്ടപ്പെട്ടവരേറെയാണ്. എവിടെ നിന്നാണവർ ഇനി അതൊക്കെ ഉണ്ടാക്കുക?
സ്വന്തം കുടുംബത്തിെൻറ ഏഴു തലമുറയിലെ കുടുംബനാഥന്മാരുടെ പേരു പറയാൻ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വെല്ലുവിളിച്ച അസ്മ തെൻറ മുൻഗാമികളായ ഒമ്പതു തലമുറകളുടെ പേരുകൾ എണ്ണിപ്പറയുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പ്രേക്ഷാഭമുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ഇൗ നിയമത്തെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഇതിനെ പിന്തുണക്കുന്നത് എന്നായിരുന്നു മറുപടി. ശഹീൻ ബാഗിൽ തങ്ങളിരിക്കുന്ന സമരത്തിലേക്ക് ഒന്നു നോക്കാൻ ആവശ്യപ്പെട്ട ബിൽകീസ് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന ഇൗ ബില്ലിനെതിരെ എല്ലാ വിഭാഗങ്ങളും അണിനിരന്നത് കണ്ടില്ലേ എന്ന് ചോദിച്ചു. പൗരത്വത്തിന് രേഖയും ചോദിച്ചു വന്നാൽ ഒരു കടലാസും കാണിച്ചുകൊടുക്കില്ലെന്ന് ബിൽകീസ് പറഞ്ഞപ്പോൾ തങ്ങളും കാണിക്കില്ലെന്ന് അസ്മയും സർവരിയും െഎക്യദാർഢ്യം പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.