ഡാറ്റ ചോർത്തൽ വിവാദം: നമോ ആപ്പിെൻറ പ്രൈവസി പോളിസി രഹസ്യമായി മാറ്റി
text_fieldsന്യൂഡൽഹി: ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഏലിയട്ട് ആൽഡേഴ്സെൻറ വെളിപ്പെടുത്തലുകളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പിെൻറ പ്രൈവസി പോളിസി മാറ്റി. ‘ഇൻറർനെറ്റ് ഫാക്ട് ചെക്കിങ്’ വെബ് സൈറ്റാണ് ആപ്പിെൻറ സ്വകാര്യത നയങ്ങളിൽ മാറ്റം വരുത്തിയ വിവരം ആദ്യം കണ്ടെത്തിയത്. അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപ്പിന് ഉപയോക്താക്കളുടെ അനുമതിയില്ലാതെ നമോ ആപ്പ് സ്വകാര്യ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് തെളിവ് സഹിതം ആൽഡേഴ്സൻ ട്വിറ്ററിൽ ആരോപിച്ചിരുന്നു.
ആപ്പിനെതിരെ ഉയർന്ന ആരോപണം ചെറുക്കാൻ രഹസ്യമായി പോളിസിയിൽ മാറ്റം വരുത്തുകയായിരുന്നു. പുതിയ നയങ്ങളിൽ ഉപയോക്താവിെൻറ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നിങ്ങളുമായി ആശയവിനിമയം നടത്താനല്ലാതെ ഉപയോഗിക്കില്ലെന്നുമാണ് പറയുന്നത്. മൂന്നാമതൊരാളുമായി വിവരങ്ങൾ ഉപയോക്താവിെൻറ അറിവോടെയല്ലാതെ പങ്കുവെക്കില്ലെന്നും’ ഉറപ്പുനൽകുന്നു.
ഉപയോക്താവിെൻറ പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, ഉപകരണ വിവരങ്ങൾ, ലൊക്കേഷൻ തുടങ്ങിയവ ആപ്ലിക്കേഷെൻറ മികച്ച ഉപയോഗത്തിന് വേണ്ടി മൂന്നാമതൊരാൾ പ്രൊസസ്സ് ചെയ്യുമെന്നാണ് പുതിയ സ്വകാര്യതാ സെറ്റിങ്സിൽ പറയുന്നത്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഒരു വിവരവും കൈമാറാൻ സാധിക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ ആപ്പ് കൈകാര്യം ചെയ്യുന്നവർ പറയുന്നതെങ്കിലും അവർ ചെയ്യുന്നത് നേരെ വിപരീതമാണെന്ന് എ.എൽ.ടി ന്യൂസ് റിപ്പോർട്ടർ പ്രതീക് ശർമ പറയുന്നു. ആപ്ലിക്കേഷനിൽ പെട്ടന്നുള്ള ‘പ്രൈവസി മാറ്റൽ’ ഡാറ്റ ചോർച്ച നടന്നതിനുള്ള തെളിവാണെന്നും ശർമ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.