Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ  ...

മണിപ്പൂരിൽ   സർക്കാരുണ്ടാക്കാൻ ബി.ജെ.പി ക്ഷണം; സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
മണിപ്പൂരിൽ   സർക്കാരുണ്ടാക്കാൻ ബി.ജെ.പി ക്ഷണം; സത്യപ്രതിജ്ഞ നാളെ
cancel

ഇംഫാൽ: മണിപ്പൂരിൽ സർക്കാരു​ണ്ടാക്കാൻ ബി.ജെ.പിക്ക്​ ഗവർണറുടെ ക്ഷണം. എസ്​. ബിരേൻ സിങി​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. നാളെ ഉച്ചക്ക്​ ഒരു മണിക്ക്​ സത്യപ്രതിജ്ഞ നടക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങും സത്യപ്രതിജ്ഞയിൽ പ​െങ്കടുക്കും.

നിയമപരമായി ബി.ജെ.പിക്ക്​ സർക്കാരു​ണ്ടാക്കാൻ അവകാശമുണ്ടെന്ന്​ നേരത്തെ എസ്​. ബിരേൻ സിങ്​ പറഞ്ഞിരുന്നു. സർക്കാറുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും തങ്ങൾക്കുണ്ടെന്ന  അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക്​ ഗവർണറുടെ ക്ഷണം ലഭിച്ചിരിക്കുന്നത്​.

ഗോവയിലെ പോലെ മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റകക്ഷി ​കോൺ​​ഗ്രസാണ്​. 28 സീറ്റുകളാണ്​ കോൺഗ്രസിന്​ തെരഞ്ഞെടുപ്പിൽ ലഭിച്ചത്​. 21 എം.​എ​ൽ.​എ​മാ​ർ മാ​ത്ര​മേ​യു​ള്ളു​വെ​ങ്കി​ലും ബി.​ജെ.​പി​ക്ക്​ ആ​ത്​​മ​വി​ശ്വാ​സ​മേ​റെ​യാ​ണ്. ​60 അം​ഗ സ​ഭ​യി​ൽ 32 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന്​​ ബി.​ജെ.​പി ഗ​വ​ർ​ണ​റോ​ട്​ അ​വ​കാ​ശ​മു​ന്നയിച്ചത്​. നാ​ഗ പീ​പ്​​ൾ​സ്​ ഫ്ര​ൻ​റി​​െൻറ​യും (എ​ൻ.​പി.​എ​ഫ്​) എ​ൻ.​പി.​പി​യു​ടെ​യും നാ​ലു​വ ീതം ​അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ശ്യാം​കു​മാ​റും എ​ൽ.​ജെ.​പി, തൃ​ണ​മു​ൽ കോ​ൺ​​ഗ്ര​സ്​ എം.​എ​ൽ.​​എ​മാ​രും പി​ന്തു​ണ​ക്കു​മെ​ന്നാ​ണ്​ ബി.​ജെ.​പി പ​റ​യു​ന്ന​ത്​. എ​ൻ.​പി.​എ​ഫി​​േ​ൻ​റ​ത്​ ഒ​ഴി​കെ​യു​ള്ള എം.​എ​ൽ.​എ​മാ​രു​മാ​യി ബി.​ജെ.​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. ബി.​ജെ.​പി​ക്ക്​ പി​ന്തു​ണ​യേ​ക​ു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന എ​ൻ.​പി.​എ​ഫ്​ പ്ര​സി​ഡ​ണ്ടി​​െൻറ ക​ത്തും ഗ​വ​ർ​ണ​ർ​ക്ക്​ കൈ​മാ​റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipur electionsbjp
News Summary - bjp government in manipur
Next Story