ജനരോഷത്തിൽ കുലുങ്ങി ഹിന്ദുത്വ കോട്ട
text_fieldsരാജ്യത്തെ ഏറ്റവും ശക്തമായ സംഘ്പരിവാർ സ്വാധീനമുള്ള സംസ്ഥാനം. ജനസ്വാധീനത്തിൽ പ്ര ധാനമന്ത്രിയുമായി മത്സരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി. എണ്ണയിട്ട യന്ത്രംകണക്കെ ആർ.എ സ്.എസ് കേഡറുകൾ. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങളുടെ ആസൂത്രണങ്ങൾ നടന്ന കേന്ദ ്രങ്ങൾ. ഇവയെല്ലാമായിട്ടും കമൽ നാഥിെൻറ ബൂത്തുതല പ്രവർത്തനവും ജ്യോതിരാദിത്യ സിന്ധ്യയുടെ ആൾക്കൂട്ടങ്ങളും ചേർന്ന ദിഗ്വിജയം ഇഞ്ചോടിഞ്ച് പോരടിച്ച് രാജ്യത്തെ ഏറ്റവും ഉറച്ച ഹിന്ദുത്വ കോട്ടയെ പിടിച്ചുകുലുക്കി. പ്രതിരോധിക്കാൻ ശിവരാജ് സിങ് ഹൗഹാൻ കൂടി ഇല്ലായിരുന്നുവെങ്കിൽ മധ്യപ്രദേശ് ബി.ജെ.പിക്ക് മറ്റൊരു ഛത്തിസ്ഗഢ് ആകുമായിരുന്നു.
കോൺഗ്രസിെൻറ കാലങ്ങളായുള്ള സ്വാധീനകേന്ദ്രങ്ങളായ ചമ്പലും മഹാകൗശലും കടന്ന് ആർ.എസ്.എസിെൻറ ശക്തിദുർഗങ്ങളായ ഇന്ദോറിലും ഉൈജ്ജനിലും ബി.ജെ.പി നിയന്ത്രണത്തിലാക്കിയ ഭോപാലിലും കോൺഗ്രസ് മുന്നേറ്റം നടത്തി. കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും ബി.ജെ.പി സർക്കാറുകേളാടുള്ള ജനരോഷം ശക്തമായിരുന്നു. കാലങ്ങളായി കോൺഗ്രസിന് ഒരു സീറ്റും നൽകാത്ത നഗരമേഖലകളിലും ഇത്തവണ താമര ഉപേക്ഷിച്ച് വോട്ടർമാർ കൈപ്പത്തിയിൽ ബട്ടൺ അമർത്തി. മഹാകൗശലിലെ ജബൽപുർ നഗരത്തിലും സീറ്റുകൾ പിടിച്ച കോൺഗ്രസ്, ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച മാൾവയിലും മുന്നേറി. ബി.ജെ.പിക്കെതിരെയുണ്ടായ ജനരോഷം മേഖലകളുടെ വേർതിരിവില്ലാതെ സംസ്ഥാനമൊട്ടുക്കും പ്രതിഫലിച്ചുവെന്നാണ് ഇത് കാണിക്കുന്നത്.
സീറ്റുകളിലെ കുറവിനിടയിലും ദലിത് വോട്ട് ബാങ്ക് കുേറയൊക്കെ നിലനിർത്താൻ ബഹുജൻ സമാജ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, നാല് സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽപോലും ലഭിച്ച അവർക്ക് ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലെ കടുത്ത പോരാട്ടത്തിൽ സ്വന്തം വോട്ടുകൾ സീറ്റുകളാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ബുന്ദേൽഖണ്ഡിലെ ഫലങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംപൂജ്യരായിരുന്ന സമാജ്വാദി പാർട്ടി നിയമസഭയിൽ സാന്നിധ്യം വീണ്ടെടുക്കാൻ ബുന്ദേൽഖണ്ഡിലും ഭഗേൽഖണ്ഡിലും ജീവന്മരണ പോരാട്ടം നടത്തുകയും ചെയ്തു.
ഇൗ മേഖലയിൽ ബി.എസ്.പിയുമായും എസ്.പിയുമായും സഖ്യം ഉണ്ടാക്കാതിരുന്നതു കൊണ്ടാണ് അവസാനനിമിഷവും മധ്യപ്രദേശിലെ സീറ്റുനില മാറിമറിഞ്ഞുകൊണ്ടിരുന്നത്. ഇത്രയും കഴുത്തറപ്പൻ മത്സരത്തിൽ എസ്.പിയും ബി.എസ്.പിയും ആദിവാസികളുടെ ഗ്വാണ്ട്വാന ഗണതന്ത്ര പാർട്ടിയും കോൺഗ്രസിനൊപ്പമുണ്ടായിരുന്നുവെങ്കിൽ ബി.ജെ.പി ദയനീയ പരാജയം ഏറ്റുവാങ്ങിയേനെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.