ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങൾ ഭരണഘടനയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കിയെന്ന് ബി.ജെ.പി; സഭയിൽ ബഹളം, ഇറങ്ങിപ്പോക്ക്
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ യഥാർഥ പകർപ്പുതന്നെ ഉപയോഗിക്കണമെന്നും ശ്രീരാമന്റെയും സീതയുടെയും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഒഴിവാക്കിയാണ് കോൺഗ്രസ് പിന്നീട് പുറത്തിറക്കിയതെന്നുമുള്ള ബി.ജെ.പി അംഗത്തിന്റെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. ചൊവ്വാഴ്ച ശൂന്യവേളയിൽ ബി.ജെ.പിയുടെ രാധാമോഹൻ അഗർവാളാണ് വിഷയം ഉന്നയിച്ചത്.
ബി.ജെ.പി അംഗം ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കോൺഗ്രസ് ഒരു ചിത്രവും നീക്കം ചെയ്തിട്ടില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബി.ജെ.പി അംഗത്തിനെതിരെ മറ്റു കോൺഗ്രസ് അംഗങ്ങളും പ്രതിഷേധം ഉയർത്തി. ഇതോടെ സഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ബി.ജെ.പി അംഗത്തെ പിന്തുണച്ച് രംഗത്തുവന്നു.
22 മിനിയേച്ചറുകൾ ഉൾപ്പെടുന്ന, ശിൽപികൾ ഒപ്പിട്ട ഭരണഘടന മാത്രമാണ് ആധികാരിക പതിപ്പെന്ന് ധൻഖർ പറഞ്ഞു. മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഇന്ത്യക്കാർ അറിയാൻ ആഗ്രഹിക്കാത്തതിനാലാണ് മുൻ കോൺഗ്രസ് സർക്കാർ ചിത്രങ്ങൾ നീക്കംചെയ്തതെന്ന് സഭ നേതാവ് ജെ.പി. നഡ്ഡയും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.