ലവ് ജിഹാദ് പ്രയോഗം കൊണ്ടുവന്നത് വി.എസ്. അച്യുതാനന്ദനെന്ന് ബി.ജെ.പി എം.പി; 'ഇന്ത്യക്ക് ഒരിക്കലും മതനിരപേക്ഷമാകാൻ കഴിയില്ല'
text_fieldsസുധാൻഷൂ ത്രിവേദി
ന്യൂഡൽഹി: ലവ് ജിഹാദ് പ്രയോഗം ബി.ജെ.പി സൃഷ്ടിച്ചതാണെന്നത് ദുഷ്പ്രചാരണമാണെന്നും മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഈ പ്രയോഗം കൊണ്ടുവന്നതെന്നും ബി.ജെ.പി നേതാവും എം.പിയുമായ സുധാൻഷൂ ത്രിവേദി.
മതേതരത്വത്തിന്റെ പേരിൽ ചിലർ മതനിരപേക്ഷതയാണ് പറയുന്നത്. ഇന്ത്യക്ക് ഒരിക്കലും മതനിരപേക്ഷമാകാൻ കഴിയില്ല. അശോക സ്തംഭത്തിലുള്ളത് ഹിന്ദു ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ ‘കേരള സ്റ്റോറി’ സിനിമയുടെ കഥ ആസ്പദമാക്കി സുദിപ്തോ സെൻ രചിച്ച പുസ്തകമായ ‘ദി അൺടോൾഡ് കേരള സ്റ്റോറി’യുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ത്രിവേദി.
ലവ് ജിഹാദ് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് കുട്ടികളിൽ ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും ത്രിവേദി പറഞ്ഞു. 1995ൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. രണ്ടുവർഷം മുമ്പ് ഹമാസിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി കേരളത്തിൽ റാലി നടത്തിയെന്നും ത്രിവേദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.