Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രസ്റ്റുകൾ രാഷ്​ട്രീയ...

ട്രസ്റ്റുകൾ രാഷ്​ട്രീയ പാർട്ടികൾക്ക് നൽകിയത് 3826.35 കോടി; 3157.65ഉം ബി.ജെ.പിക്ക്

text_fields
bookmark_border
ട്രസ്റ്റുകൾ രാഷ്​ട്രീയ പാർട്ടികൾക്ക് നൽകിയത് 3826.35 കോടി; 3157.65ഉം ബി.ജെ.പിക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം വി​വി​ധ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ട്ര​സ്റ്റു​ക​ൾ മു​ഖേ​ന ല​ഭി​ച്ച 3826.35 കോ​ടി​യി​ൽ 3157.65 കോ​ടി​യും ബി.​ജെ.​പി​ക്ക് ല​ഭി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് റി​പ്പോ​ർ​ട്ട്. കോ​ൺ​ഗ്ര​സി​ന് 298.78 കോ​ടി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് 102 കോ​ടി​യും ല​ഭി​ച്ചു​വെ​ന്നും സം​ഭാ​വ​ന​ക്ക​ണ​ക്ക് ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ച​ത് 10 പാ​ർ​ട്ടി​ക​ൾ മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. 20 ട്ര​സ്റ്റു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യ​ത് പ്രു​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ട്ര​സ്റ്റാ​ണ്-2668.46 കോ​ടി.

കേ​ര​ള​ത്തി​ൽ ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ക​മ്പ​നി​യാ​യ മേ​ഘ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ -175 കോ​ടി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന എ​ലി​വേ​റ്റ​ഡ് അ​വ​ന്യൂ റി​യാ​ൽ​റ്റി​യു​ടേ​താ​ണ്. 500 കോ​ടി. 308.13 കോ​ടി​യു​മാ​യി ടാ​റ്റാ സ​ൺ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 217.62 കോ​ടി​യു​മാ​യി ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. 1063.13 കോ​ടി രൂ​പ​യു​മാ​യി നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന. ആ​കെ സം​ഭാ​വ​ന​ക​ളു​ടെ 27.78 ശ​ത​മാ​നം വ​രു​മി​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല 629.17 കോ​ടി​യും വി​വ​ര​സാ​ങ്കേ​തി​ക-​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല 451.86 കോ​ടി​യും ന​ൽ​കി.

സം​ഭാ​വ​ന ന​ൽ​കി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണ് മു​ന്നി​ൽ. 1225.43 കോ​ടി രൂ​പ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ നി​ന്ന് സം​ഭാ​വ​ന ല​ഭി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന് സം​ഭാ​വ​ന​യാ​യി കി​ട്ടി​യ​ത് കേ​വ​ലം 50 കോ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Party fundBJP
News Summary - BJP received 82 percent of Rs 3826 crore donated by electoral trusts in 202425: ADR
Next Story