Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 599 കോടി; പകുതിയിലധികവും ബംഗാളിൽ, കേരളത്തിൽ 82.67 കോടി

text_fields
bookmark_border
BJP
cancel

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ. ഇതിൽ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ചെലവ് കണക്ക് റിപ്പോർട്ടിൽ പറയുന്നു.

മാർച്ച്-മേയ് മാസങ്ങൾക്കിടയിലായി അസ്സം, തമിഴ്നാട്, പുതുച്ചേരി, കേരള, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാർട്ടി ഇത്രയും ഭീമമായ തുക ചെലവിട്ടത്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ബി.ജെ.പി ഇവിടെ മാത്രം തെരഞ്ഞെടുപ്പിനായി ഒഴുക്കിയത് 286 കോടി രൂപയാണ്. ഈ തെരഞ്ഞെടുപ്പ് കാലയളവിൽ 1,494 കോടി രൂപ സംഭാവനകളായി പാർട്ടിയുടെ അക്കൗണ്ടിലെത്തി. തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ബാങ്ക് ബാലൻസും കൈവശമുള്ള പണവുമടക്കം ആകെ 7,689.06 കോടി രൂപയാണ് പാർട്ടിയുടെ കൈയിലുണ്ടായിരുന്നത്.

ബി.ജെ.പി ആദ്യമായാണ് ബംഗാളിൽ അധികാരത്തിലെത്തുന്നത്. സംസ്ഥാനത്ത് പാർട്ടിയുടെ പ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാർഥികൾക്കുള്ള ചെലവായി 69.83 കോടി രൂപയുമാണ് ബി.ജെ.പി ചെലവിട്ടത്. അസ്സം (96.26 കോടി), കേരളം (82.67 കോടി), തമിഴ്‌നാട് (51.56 കോടി), പുതുച്ചേരി (11.89 കോടി) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവ്.

മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാൻ കഴിയുന്ന തുകക്ക് പരിധികളുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടികൾക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാൻ കഴിയും.

യാത്രകൾ, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവക്കുള്ള ചെലവുകൾ ഉൾപ്പെടുന്ന വിശദമായ കണക്കുകൾ ഓരോ തെരഞ്ഞെടുപ്പിനുശേഷവും പാർട്ടികൾ കമീഷന് സമർപ്പിക്കണം. പൊതു പ്രചാരണ ചെലവിൽ പാർട്ടി കേന്ദ്ര ഓഫീസും സംസ്ഥാന, ജില്ല, പ്രാദേശിക ഘടകങ്ങളും നടത്തിയ ചെലവുകൾ ഉൾപ്പെടും. ബംഗാളിൽ സ്ഥാനാർഥികൾക്കു മാത്രം 58.80 രൂപ നൽകി. പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, സ്ഥാനാർഥികളുമായി ബന്ധപ്പെട്ട അനുബന്ധ ക്രമീകരണങ്ങൾ എന്നിവക്കായി 6.09 കോടി രൂപയും ചെലവഴിച്ചു. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നതിനായി 2.50 കോടിയും താരപ്രചാരകരുടെ യാത്രാക്കായി 51.50 കോടി രൂപയും മാധ്യമ പരസ്യങ്ങൾക്കായി 55.76 കോടി രൂപയും ചെലവഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

താരപ്രചാരകരും മറ്റ് നേതാക്കളും നടത്തിയ വിമാന യാത്രയുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് 82.67 കോടി രൂപയാണ്. പൊതു പാർട്ടി പ്രചാരണത്തിനായി 54.93 കോടി രൂപയും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 27.74 കോടി രൂപയും പാർട്ടി കണക്കിൽ കാണിച്ചിരിക്കുന്നു. പാർട്ടി പ്രചാരണത്തിനായി സംസ്ഥാന ഘടകം 41.13 കോടി രൂപയാണ് ചെലവിട്ടത്. ഇതിൽ മാധ്യമ പരസ്യങ്ങൾക്കായി 26.01 കോടി രൂപയും പ്രചാരണ സാമഗ്രികൾക്കായി 5.01 കോടി രൂപയും, താരപ്രചാരകരുടെ യാത്രാ ചെലവുകൾക്കായി 8.30 കോടി രൂപയും ഉൾപ്പെടുന്നു.

തെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടിയിലേക്ക് ഒഴുകിയെത്തിയ ഫണ്ടിന്റെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പൂർത്തിയാകുന്നത് വരെയുള്ള കാലയളവിൽ 1,494.38 കോടി രൂപയാണ് പാർട്ടി അക്കൗണ്ടിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Spent Rs 529 Crore On 5 State Polls, Over Half In Bengal
Next Story