ലൈംഗിക വിഡിയോ ചാറ്റ് നാട്ടിലെങ്ങും പാട്ടായി; ബി.ജെ.പി തമിഴ്നാട് ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsrepresentational image
ചെൈന്ന: യുവതിയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ് സമൂഹമാധ്യമങ്ങളിൽ പുറത്തായതോടെ ബി.ജെ.പി തമിഴ്നാട് ജനറൽ സെക്രട്ടറി കെ.ടി. രാഘവൻ രാജിവെച്ചു. ബി.ജെ.പിയിൽ ചേർന്ന യൂട്യൂബർ മദൻ രവിചന്ദ്രനാണ് ചൊവ്വാഴ്ച രാവിലെ വിഡിയോ പുറത്തുവിട്ടത്. തെൻറ സ്റ്റിങ് ഒാപറേഷനെക്കുറിച്ചും വിഡിയോ സംബന്ധിച്ചും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിെൻറ അനുമതിയോടെയാണ് വിഡിയോ റിലീസ് ചെയ്തതെന്നും മദൻ അറിയിച്ചു.
ലൈംഗികാരോപണം നിഷേധിക്കുന്നതായും നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും ഹൈകോടതി അഭിഭാഷകൻ കൂടിയായ കെ.ടി. രാഘവൻ ട്വീറ്റ് ചെയ്തു. പാർട്ടിയിലെ സജീവ പ്രവർത്തകയായ യുവതിയുമായാണ് രാഘവൻ തെൻറ വസതിയിലെ പൂജാമുറിയിൽ അർധനഗ്നനായി ലൈംഗിക സല്ലാപം നടത്തിയിരുന്നതെന്ന് മദൻ പറഞ്ഞു. 15ഒാളം സംസ്ഥാന ബി.ജെ.പി നേതാക്കളുടെ സ്റ്റിങ് വിഡിയോകൾ തെൻറ പക്കലുണ്ടെന്നും മദൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.