മോദിയുടെ 75ാം പിറന്നാൾ ആഘോഷിക്കാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം പിറന്നാൾ വിപുലമായി ആഘോഷിക്കാൻ ബി.ജെ.പി. 75 വയസ്സ് പൂർത്തിയായ മുതിർന്ന നേതാക്കളെ ‘മാർഗ നിർദേശക് മണ്ഡലി’ൽ ഇരുത്തിയ ബി.ജെ.പി പ്രധാനമന്ത്രി പദത്തിൽനിന്ന് മോദി വിരമിക്കില്ലെന്ന് വ്യക്തമാക്കി. പിറന്നാൾ ദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ സേവന ദ്വൈവാരമായി ആചരിക്കും. ‘നമോ യുവ റൺ’ പരിപാടിയുമായി യുവമോർച്ചയും രംഗത്തുണ്ട്.
സെപ്റ്റംബർ 21ന് രാജ്യത്തെ 75 നഗരങ്ങളിൽ ‘മയക്കുമരുന്ന് മുക്ത ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി യുവമോർച്ച നടത്തുന്ന ‘നമോ യുവ റൺ’ പരിപാടിയിൽ ഓരോ നഗരത്തിലും10,000 പേർ പങ്കെടുക്കുമെന്ന് യുവമോർച്ച അഖിലേന്ത്യ പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. നടനും മോഡലുമായ മിലിന്ദ് സോമനാണ് പരിപാടിയുടെ അംബാസഡർ. ലോകത്തിലെ 75 നഗരങ്ങളിൽ യുവ പ്രവാസികളുടെ നേതൃത്വത്തിൽ സമാനമായ ചടങ്ങുകൾ നടക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.