Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കർ പ്രതിമയില്‍...

അംബേദ്​കർ പ്രതിമയില്‍ മാലയിടാനെത്തിയ ബി.ജെ.പിക്കാരെ വി.സി.കെ പ്രവര്‍ത്തകര്‍ തടഞ്ഞു; സംഘർഷം

text_fields
bookmark_border
BJP-VCK clash
cancel

മധുര: മധുരയില്‍ അംബേദ്​കർ പ്രതിമയില്‍ മാല ചാർത്താനെത്തിയ ബി.ജെ.പി നേതാവിനെയും സംഘത്തേയും വി.സി.കെ (വിടുതലൈ ചിരുത്തൈഗൾ കച്ചി) പ്രവര്‍ത്തകര്‍ തടഞ്ഞത്​ സംഘർഷത്തിനിടയാക്കി. ഔട്ട് പോസ്റ്റ് ഏരിയയിലുള്ള അംബേദ്​കർ പ്രതിമയ്ക്ക് സമീപമായിരുന്നു സംഘർഷം.

ഡോ. ബി.ആർ. അംബേദ്​കറുടെ 130ാം ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായാണ്​ ബി.ജെ.പി മധുര റൂറൽ പ്രസിഡന്‍റ്​ സുശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിമയിൽ മാലയണിയിക്കാനെത്തിയത്​. വി.സി.കെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്​ ഇത്​ തടയാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ പിൻമാറാന്‍ തയ്യാറായില്ല. തുടര്‍ന്ന്​ വി.സി.കെ പ്രവർത്തകർ കല്ലും വടികളുമായി അവരെ ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ നിന്നും ഓടിക്കുകയുമായിരുന്നു.


വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വി.സി.കെ പ്രവർത്തകർ കല്ലും വടിയുമായി അവിടെ തടിച്ചുകൂടി. ഒടുവിൽ പൊലീസെത്തിയാണ്​ സ്​ഥിതി നിയന്ത്രണവിധേയമാക്കിയത്​. സ്​ഥലത്ത്​ പൊലീസ്​ ക്യാമ്പ്​ ചെയ്യുകയാണ്​. മധുര കലക്ട്രേറ്റ് പരിസരത്തും സമാന സംഭവം അരങ്ങേറി. ഇവിടെയും പൊലീസ്​ നിലയുറപ്പിച്ചിട്ടുണ്ട്​. തമിഴ്നാട്ടില്‍ അംബേദ്​കറിന്‍റെയും പെരിയാറിന്‍റെയും പ്രതിമകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം നടന്നിരുന്നു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ്​ വി.സി.കെ ആരോപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP-VCK clash
News Summary - BJP-VCK party workers clash in Madurai over Ambedkar's birth anniversary celebrations
Next Story