Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വന്തം രാജ്യത്ത്...

സ്വന്തം രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ടല്ലോ, ആദ്യം ദേ​ശ​സ്​​നേ​ഹം കാ​ണി​ക്കൂ... -ഗ​സ്സ ഐക്യദാർഢ്യ റാലിക്ക് അനുമതി തേടിയ സി.പി.എമ്മിനോട് ​കോ​ട​തി

text_fields
bookmark_border
സ്വന്തം രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ടല്ലോ, ആദ്യം ദേ​ശ​സ്​​നേ​ഹം കാ​ണി​ക്കൂ... -ഗ​സ്സ ഐക്യദാർഢ്യ റാലിക്ക് അനുമതി തേടിയ സി.പി.എമ്മിനോട് ​കോ​ട​തി
cancel

മും​ബൈ: സി.​പി.​എ​മ്മി​ന്റെ ദേ​ശ​ക്കൂ​റ് ചോ​ദ്യം​ചെ​യ്തും രാ​ജ്യ​ത്തി​ന​ക​ത്തെ മാ​ലി​ന്യം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, മ​ലി​ന​ജ​ലം, പ്ര​ള​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​ന​ൽ​കാ​ൻ ഉ​പ​ദേ​ശി​ച്ചും ബോം​​ബെ ഹൈ​കോ​ട​തി. ഗ​സ്സ​യി​ലെ മ​നു​ഷ്യ​ക്കു​രു​തി​ക്കെ​തി​രെ ജൂ​ൺ 17ന്​ ​ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്ക്​ മും​ബൈ പൊ​ലീ​സ്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ സി.​പി.​എം ന​ൽ​കി​യ ഹ​ര​ജി ത​ള്ള​വേ ജ​സ്റ്റി​സു​മാ​രാ​യ ര​വീ​ന്ദ്ര ഘു​ഗെ, ഗൗ​തം അ​ൻ​ഖ​ഡ്​ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്ത്​ ഏ​റെ വി​ഷ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ എ​ന്തി​നാ​ണ്​ ആ​യി​രം മ​യി​ലു​ക​ൾ​ക്ക​പ്പു​റ​മു​ള്ള വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഫ​ല​സ്തീ​നെ​യോ ഇ​സ്രാ​യേ​ലി​നെ​യോ പി​ന്തു​ണ​ക്കു​മ്പോ​ൾ രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​കാ​ര്യ ന​യ​ത്തെ അ​തെ​ങ്ങ​നെ​യാ​ണ്​ ബാ​ധി​ക്കു​ക​യെ​ന്ന്​ നി​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​കി​ല്ല. നി​ങ്ങ​ൾ​ക്ക്​ ഹ്ര​സ്വ​ദൃ​ഷ്ടി​യാ​ണു​ള്ള​ത്. ഇ​ത്​ ദേ​ശ​സ്​​നേ​ഹ​മ​ല്ല. ദേ​ശ​സ്​​നേ​ഹം കാ​ണി​ക്കൂ -കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി പ​രാ​മ​ർ​ശ​ത്തെ അ​പ​ല​പി​ച്ച്​ സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ പ്ര​സ്താ​വ​ന​യി​റ​ക്കി. പാർട്ടിയുടെ ദേശസ്‌നേഹത്തെ ചോദ്യംചെയ്യുംവിധം കോടതി പരിധി ലംഘിച്ചുവെന്നും, രാഷ്‌ട്രീയ പാർട്ടിയുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന വ്യവസ്ഥകളെപ്പറ്റിയോ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റിയോ സ്വതന്ത്ര പലസ്‌തീൻ എന്ന ആവശ്യത്തിനും പലസ്‌തീൻ ജനതയ്‌ക്കും നാം നൽകിവരുന്ന ഐക്യദാർഢ്യത്തെപ്പറ്റിയോ ബെഞ്ചിന്‌ അറിവില്ലാത്തത്‌ വിരോധാഭാസമാണെന്നും പി.ബി പ്രസ്‌താവനയിൽ പറഞ്ഞു.

കേന്ദ്രസർക്കാരിനോടുള്ള വ്യക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വമാണ്‌ കോടതിയുടെ നിരീക്ഷണങ്ങൾ വെളിവാക്കുന്നത്. 1940ൽ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും പിന്നീട്‌ സ്വതന്ത്ര ഇന്ത്യയും പിന്തുടർന്ന വിദേശ നയവും പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും മാതൃരാജ്യത്തിനുമുള്ള അവകാശത്തെ പിന്തുണയ്‌ക്കുന്നതാണെന്ന വസ്‌തുത കോടതി അവഗണിച്ചു. ഇസ്രയേൽ നടപടിയെ ആഗോള സമൂഹം അപലപിക്കുന്നതും ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ ഏജൻസികൾ, അന്താരാഷ്‌ട്ര നീതിന്യായകോടതി എന്നിവയുടെ പ്രഖ്യാപിത നിലപാടുകളപ്പറ്റിയും കോടതിക്ക്‌ ഇനിയും മനസ്സിലായിട്ടില്ലെന്നും പി.ബി. പ്രസ്‌താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMbombay high courtGaza Genocide
News Summary - Bombay High Court rejects plea by CPIM for permission to hold rally against Gaza genocide
Next Story