നാവികസേനക്ക് ബ്രഹ്മോസ് മിസൈലുകൾ: 19,000 കോടിയുടെ കരാറിന് അനുമതി
text_fieldsന്യൂഡൽഹി: ഏകദേശം 19,000 കോടി രൂപക്ക് നാവികസേനക്ക് വേണ്ടി 200ലധികം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് സുരക്ഷ കാബിനറ്റ് കമ്മിറ്റി (സി.സി.എസ്) അംഗീകാരം നൽകി.
വിവിധ യുദ്ധക്കപ്പലുകളിൽ ഈ മിസൈലുകൾ വിന്യസിക്കും. 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകളും 450 കിലോമീറ്റർ ദൂരപരിധിയുള്ളവയും പുതുതായി വാങ്ങുന്ന മിസൈലിൽ ഉൾപ്പെടും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കുന്നവയാണ് ബ്രഹ്മോസ് മിസൈൽ. കരാർ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് 19,000 കോടി രൂപയുടെ ആയുധങ്ങൾ ശേഖരിക്കുന്നത്. വ്യോമസേനയുടെ ചില സുഖോയ് യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഘടിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.