Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുസ്‌ലിം യുവാക്കൾ ഗർഭക്ക് ഒറ്റയ്ക്ക് വരരുത്, സഹോദരിമാരെയും പെൺമക്കളെയും കൂട്ടണം'; വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
മുസ്‌ലിം യുവാക്കൾ ഗർഭക്ക് ഒറ്റയ്ക്ക് വരരുത്, സഹോദരിമാരെയും പെൺമക്കളെയും കൂട്ടണം; വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
cancel

ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന മുസ്‌ലിം യുവാക്കൾ ഒറ്റയ്ക്ക് വരരുതെന്നും സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൂട്ടണമെന്നും മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാമേശ്വർ ശർമ. എം.എൽ.എയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഭോപ്പാലിലെ ഹുസൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് രാമേശ്വർ ശർമ. തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിലാണ് ഇദ്ദേഹം വിവാദ പരാമർശം നടത്തിയത്. ഗർബയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിംകൾ 'ജയ് ശ്രീറാം' വിളിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നും അദ്ദേഹം പറഞ്ഞു. "ഇതുകൊണ്ട് ആർക്കും ഒരു പ്രശ്നവുമുണ്ടാകില്ല. മുസ്‌ലിം യുവാക്കൾ മാത്രം എന്തിനാണ് ഗർബയ്ക്ക് വരുന്നത്? നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരൂ, ഞങ്ങളുടെ പയ്യന്മാരും തയ്യാറാണ്," ശർമ പറഞ്ഞു. സനാതന ധർമ്മത്തോട് അത്രയേറെ സ്നേഹമുണ്ടെങ്കിൽ ഗർബ കാണാൻ മാത്രമല്ല, ദേവിയെ ആരാധിക്കാനും പ്രസാദം കഴിക്കാനും മാതാപിതാക്കളെയും സഹോദരിമാരെയും ഉൾപ്പെടെ കൂട്ടിക്കൊണ്ട് വരണമെന്നും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

അതേസമയം, എം.എൽ.എയുടെ പ്രസ്താവന വർഗീയ വിദ്വേഷം പടർത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് ആരിഫ് മസൂദ് ആരോപിച്ചു. ഇത്തരം മോശം ഭാഷ ഉപയോഗിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറണം. മുസ്‌ലിംകൾക്ക് ഗർബയുമായി യാതൊരു ബന്ധവുമില്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ 'നഫ്രത്തി ചിന്റു' എന്ന് വിളിക്കുന്നതെന്നും മസൂദ് പ്രതികരിച്ചു.

രാമേശ്വർ ശർമയുടെ പരാമർശം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ളതാണെന്ന് എ.ഐ.എം.ഐ.എം മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ മൊഹ്‌സിൻ അലി ഖാൻ കുറ്റപ്പെടുത്തി. ഭരണഘടനയെക്കുറിച്ച് അദ്ദേഹം പഠിക്കണം. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന മുക്താർ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈൻ തുടങ്ങിയ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഉപദേശം തേടണം. ഏത് വസ്ത്രം ധരിക്കാനും ഏത് മതത്തിൽ വിശ്വസിക്കാനും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനും രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Bring Sisters Too': BJP MLA's Garba Remark Sparks Row
Next Story