ഹർഷിതയുടെ കൊലപാതകത്തിന് പിറകിൽ സഹോദരി ഭർത്താവ്
text_fieldsപാനിപ്പത്ത്: ഹരിയാനയിൽ കൊല്ലപ്പെട്ട പഞ്ചാബി ഗായിക ഹർഷിതയുടെ കൊലപാതക കേസിൽ സഹോദരി ഭർത്താവ് കുറ്റം സമ്മതിച്ചു. കൊലക്ക് പിന്നിൽ തെൻറ ഭർത്താവാണെന്ന് ആരോപിച്ച് ഹർഷിതയുടെ സഹോദരി ലത രംഗത്ത് വന്നതിന് തൊട്ടുപിറകെയാണ് ഇവരുടെ ഭർത്താവ് ദിനേഷ് കരാള കുറ്റം സമ്മതിച്ചത്.
തെൻറ നിർദേശപ്രകാരമാണ് നാലംഗസംഘം ഹർഷിതയെ കൊന്നെതന്ന് ദിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഗുണ്ടാ തലവനായ ദിനേഷ് നിലവിൽ കഴിയുന്ന ജജ്ജാർ ജയിലിലെത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ശർമ പറഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സംഘത്തിലെ നാലുപേരെക്കുറിച്ച് ദിനേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കൊലപാതകികൾക്കായി പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.
ഹരിയാന പൊലീസ് ദിനേഷിനെ നാലു ദിവസത്തെ കസ്റ്റഡിയിലെടുത്തതായി പാനിപ്പത്ത് ഡിവൈ.എസ്.പി ദിനേശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഗീതപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹർഷിതയെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ വെടിവെച്ചുകൊന്നത്.തെൻറ അമ്മയെ ദിനേഷ് കൊലപ്പെടുത്തുന്നതിന് സാക്ഷികൂടിയാണ് ഹർഷിത. കൂടാതെ, ദിനേഷിനെതിരെ ഇവർ മാനഭംഗശ്രമത്തിന് പരാതിയും നൽകിയിരുന്നു. ഹരിയാനയിലെ നാടന്‍പാട്ടുകളില്‍ ശ്രദ്ധയൂന്നിയ താരമായ ഹർഷിത നർത്തകികൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.