ബുലന്ദ്ശഹർ: സുബോധ്കുമാർ സ്വയം വെടിവെച്ചതെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം നടന്നതായി ആരോപിച്ച് കലാപ മഴിച്ചുവിട്ടവർ െകാലപ്പെടുത്തിയ പൊലീസ് ഇൻസ്പെക്ടർ സ്വയം വെടിവെച്ച് ജീവനൊ ടുക്കുകയായിരുന്നുവെന്ന വിചിത്ര വാദവുമായി ബി.ജെ.പി എം.എൽ.എ. രോഷാകുലരായ ജനക്കൂട്ടം നടത്തിയ ആക്രമണത്തെ തുടർന്ന് രക്ഷയില്ലെന്ന് കണ്ടപ്പോൾ ഇൻസ്പെക്ടർ സുബോധ്കുമാർ സിങ് സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് ദേവേന്ദ്ര സിങ് ലോധി എം.എൽ.എയുടെ വാദം.
പൊലീസ് ഉദ്യോഗസ്ഥനെ ആരും ലക്ഷ്യമിട്ടില്ലെന്നും പശുവിനെ കൊന്നതിൽ ജനക്കൂട്ടം രോഷാകുലരായതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായതെന്നും ദേവന്ദ്ര സിങ് പറഞ്ഞു.
ഡിസംബർ മൂന്നിന് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ക്രൂരമർദനമേറ്റും ഒടുവിൽ വെടിയേറ്റുമാണ് സുബോധ്കുമാർ മരിച്ചത്.
സംഭവത്തിലെ മുഖ്യപ്രതി പ്രശാന്ത് നാട്ട് കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റിലായിരുന്നു. ഇയാളാണ് സുബോധിെൻറ തോക്ക് കൈവശപ്പെടുത്തി അദ്ദേഹത്തിെൻറ നെറ്റിയിൽ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നു. വെടിയേറ്റ് മരിക്കുംമുമ്പ് കലുവ എന്നയാൾ ഒാഫിസറുടെ തലക്ക് മഴുകൊണ്ട് വെട്ടുകയും വിരലുകൾ അരിഞ്ഞെടുക്കുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.