ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 അമർനാഥ് തീർഥാടകർ മരിച്ചു VIDEO
text_fieldsജമ്മു: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 16 ഒാളം പേർ മരിച്ചു. കശ്മീരിലെ രംബാൻ ജില്ലയിലെ ജമ്മു-ശ്രീനഗൾ ഹൈവേയിലാണ് അപകടം നടന്നത്. 30 ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്.

46 തീർഥാടകരെ വഹിച്ചിരുന്ന ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നെന്ന് പി.ടി.െഎ റിപ്പോർട്ട് ചെയ്യുന്നു. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. ഗുരുതര പരിക്കേറ്റവരെ 19 പേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി രക്ഷാ പ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ജൂലൈ 10ന് അനന്ത് നാഗ് ജില്ലയിൽ അമർനാഥ് യാത്രികർക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടായി എട്ടു പേർ മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് അടുത്ത അപകടം. തീവ്രവാദി ആക്രമണം നടന്നയുടൻ സംഭവസ്ഥലത്ത് ഏഴു പേർ മരിച്ചിരുന്നു. ചികിത്സയിലിരുന്ന ഒരാൾ ഞായറാഴ്ചയാണ് മരിച്ചത്.
#WATCH: Rescue operation by Army underway as bus carrying Amarnath Yatra pilgrims fell off road on Jammu-Srinagar highway in Ramban, 11 dead pic.twitter.com/f1anBmdtdd
— ANI (@ANI_news) July 16, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.