പൗരത്വ ഭേദഗതി നിയമം: ബംഗ്ലാദേശി കുടിയേറ്റക്കാരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമം അനുശാസിക്കുന്ന അവകാശങ്ങൾ പരിഗണിച്ച് ബംഗ്ലാദേശി കുടിയേറ്റക്കാരിക്ക് കർണാടക ൈഹക്കോടതി ജാമ്യം അനുവദിച്ചു. ബംഗളൂരു ആർ.ടി നഗറിൽ താമസിച്ചിരുന്ന അർച്ചന പുരണിമ പ്രമാണിക് (37) എന്ന വീട്ടമ്മയുട െ ജാമ്യാപേക്ഷയിലാണ് ഹരജിക്കാരിക്ക് അനുകൂലമായി ജസ്റ്റിസ് ജോൺ മിച്ചൻ കുൻഹ ഉത്തരവിട്ടത്. ക്രിസ്ത്യൻ സ മുദായക്കാരിയായ അർച്ചന പ്രമാണിക് 2002 മുതൽ ബംഗളൂരുവിൽ താമസിച്ചുവരികയാണ്. കൃത്രിമ രേഖകളുണ്ടാക്കി ഇന്ത്യൻ പാസ് പോർട്ട് സംഘടിപ്പിച്ചുവെന്ന പാസ്പോർട്ട് അതോറിറ്റിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് ഇവർ അറസ്റ്റിലായത്. വ്യാജ രേഖകളുമായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സംഘടിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു.
പൗരത്വ നിയമത്തിലെ ഭേദഗതി അനുസരിച്ച്, 2014 ഡിസംബർ 31 നോ അതിനു മുേമ്പാ ഇന്ത്യയിലെത്തിയ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ ഹിന്ദു, സിക്ക്, ബുദ്ധർ, ജൈനർ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിലെ അംഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002 മുതൽ ഭർത്താവിനും കുട്ടിക്കുമൊപ്പം അർച്ചന പ്രമാണിക് ഇന്ത്യയിൽ കഴിയുന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെെട്ടന്നും അവർക്കെതിരായ ആരോപണങ്ങൾ മുഴുവനായും തെളിയിക്കപ്പെടുന്നതുവരെ ജാമ്യമനുവദിക്കുകയാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
അതേസമയം, അനധികൃത കുടിയേറ്റത്തിെൻറ പേരിൽ കഴിഞ്ഞയാഴ്ച ബംഗളൂരു പൊലീസ് മാറത്തഹള്ളി കാടുബീസനഹള്ളിയിലെ ലേബർ ക്യാമ്പിൽനിന്ന് 45 കാരിയായ നർഗീസ് ബീഗത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ താമസിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ബംഗളൂരു കോർപറേഷൻ ഏതാനംദിവസം മുമ്പ് കരിയമ്മന അഗ്രഹാരയിലെ ചേരിയിലെ ഒരു ഭാഗം പൊളിച്ചുനീക്കിയത് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 200 ലധികം താൽക്കാലിക കൂരകൾ പൊളിച്ചതോടെ 500ലധികം കുടുംബങ്ങളാണ് വഴിയാധാരമായത്.
ത്രിപുര, മണിപ്പൂർ, ആസാം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെയും വടക്കൻ കർണാടകയിൽനിന്നുള്ളവരുടെയും കുടിലുകളാണ് ‘ബംഗ്ലാദേശി കുടിയേറ്റക്കാരു’ടേതെന്ന പേരിൽ പൊളിച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് താൽകാലിക വീടുകൾ െപാളിച്ചുനീക്കിയതെന്ന് കോർപറേഷൻ കുറ്റസമ്മതം നടത്തിയിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാരാണ് ഇവിടെ കഴിയുന്നതെന്നും കുടിലുകൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലി ചേരിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കുടിലുകൾ തകർത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.