പാലം തകർന്ന സംഭവം: ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ മോർബിയിൽ 137 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി എത്തിയത് വളരെ പെട്ടെന്നാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്. അടിയന്തരമായി കേൾക്കാൻ ആവശ്യപ്പെട്ട ഹരജി രണ്ടാഴ്ച കഴിഞ്ഞ് നവംബർ 14ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഹരജിയുമായി വന്നത് വളരെ പെട്ടെന്നാണെന്നും എന്താണ് സുപ്രീംകോടതിയോടുള്ള അപേക്ഷയെന്നും ചോദിച്ച ചീഫ് ജസ്റ്റിസ് ലളിതിനോട് ജുഡീഷ്യൽ അന്വേഷണ കമീഷനെ വെക്കണം എന്നതാണ് ഒന്നാമത്തെ ആവശ്യമെന്ന് ഹരജിക്കാരനായ അഡ്വ. വിശാൽ തിവാരി ബോധിപ്പിച്ചു.
141 വർഷം പഴക്കമുള്ള പാലം ഒക്ടോബർ 30ന് തകർന്ന സാഹചര്യത്തിൽ അത്തരം നിർമാണങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങളിൽ നിന്നുയരുന്നുണ്ടെന്ന് തിവാരി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.