ട്രെയിൻ യാത്രക്കാർ കുറഞ്ഞു; 60 ശതമാനം ടിക്കറ്റുകളും റദ്ദാക്കി
text_fieldsന്യൂഡൽഹി: കോവിഡ് ബാധ ഭയന്ന് ജനം യാത്രകൾ നിർത്തിവെച്ചതോടെ മാർച്ച് മാസം 60 ശതമാനം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടെന്ന് റെയിൽവേ. പാർലമെൻററി പാനലിനു മുമ്പാകെയാണ് റെയിൽവേ ബോർഡ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് മൂന്നു മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടി അവലോകനം ചെയ്യാൻ ഗതാഗത, വിനോദസഞ്ചാര, സാംസ്കാരിക സ്റ്റാൻഡിങ് കമ്മിറ്റി റെയിൽ, വ്യോമ മന്ത്രാലയങ്ങളുടെ യോഗം വിളിച്ചിരുന്നു. അഴകൊഴമ്പൻ അവതരണത്തിെൻറ പേരിൽ യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവിന് കമ്മിറ്റിയുടെ ശക്തമായ വിമർശനം കേൾക്കേണ്ടിവന്നു. ഗുരുതരമായ സാഹചര്യം നിലനിൽക്കെ, ചെയർമാൻ മതിയായ തയാറെടുപ്പ് നടത്താതെ വന്നത് ശരിയായില്ലെന്ന് കമ്മിറ്റി അംഗം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.