ബ്ലൂവെയ്ൽ ഗെയിം നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ബ്ലൂവെയ്ൽ ചലഞ്ച് പോലുള്ള ഒാൺലൈൻ ഗെയിമുകൾ നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയല്ല ഇത്തരം ഗെയിമുകൾ എന്നതിനാൽ അവ നിരോധിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.
ഗെയിം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സംസ്ഥാന സർക്കാറുകൾ വിദ്യാർഥികളെ ബോധവാൻമാരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബ്ലൂവെയ്ൽ ആത്മഹത്യകൾ ദേശീയ പ്രശ്നമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ബോധവത്കരണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂൾ വിദ്യാർഥികളെ ജീവിതത്തിെൻറ മനോഹാരിതയെ കുറിച്ച് ബോധവത്കരിക്കണമെന്നും ഗെയിമിെൻറ അപകടാവസ്ഥ വ്യക്തമാക്കിക്കൊടുക്കണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കോടതി നിർദേശിച്ചു. ഇത്തരം ഗെയിമുകളുടെ ദോഷഫലങ്ങളെ കുറിച്ച് സ്കൂളുകെള അറിയിക്കാൻ വേണ്ട നടപടികൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്വീകരിക്കണമെന്നും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ബ്ലൂവെയ്ൽ ഗെയിം കളിച്ച് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഇൗ ആത്മഹത്യാ ഗെയിം നിരോധിക്കുന്നതിനു വേണ്ട നടപടികൾ അറിയിക്കണമെന്ന് സർക്കാറിനോട് കഴിഞ്ഞ മാസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് വിഷയം പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചത്.
50 ദിവസം കൊണ്ട് കളിക്കുന്ന ഗെയിമാണിത്. സ്വയം മുറിപ്പെടുത്തുക, രാത്രി തനിച്ചിരുന്ന് ഭയപ്പെടുത്തുന്ന സിനിമകൾ കാണുക, അർധരാത്രിയിൽ ശ്മശാനം സന്ദർശിക്കുക തുടങ്ങിയവയാണ് ടാസ്ക്കുകൾ. ടാസ്കുകൾ പൂർത്തിയാക്കുന്ന മുറക്ക് പുതിയവ നൽകും. ഒടുവിൽ ഗെയിം കളിച്ചതിെൻറ തെളിവുകൾ നശിപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാനും ആവശ്യപ്പെടും. ഗെയിം അഡ്മിെൻറ നിയന്ത്രണത്തിലായ കുട്ടികൾ ഒടുവിൽ ആത്മഹത്യ ചെയ്യും.
റഷ്യയിൽ പിറവികൊണ്ട ഗെയിം അവിടെ 130ഒാളം കുട്ടികളുടെ ജീവനെടുത്തിരുന്നു. ഇന്ത്യയിലും വിവിധയിടങ്ങളിൽ കുട്ടികൾ ആത്മഹത്യ ചെയ്തത് ഗെയിം കളിച്ചാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലായിരുന്നു സർക്കാറിനോട് കോടതിയുടെ നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.