പഞ്ചാബിൽ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനാർഥി –രാഹുൽ ഗാന്ധി
text_fieldsചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി അമരീന്ദർ സിങ് ആയിരിക്കുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിെൻറ ദയനീയാവസ്ഥക്ക് കാരണം മുഖ്യമന്ത്രി പ്രകാശ് ബാദൽ നേതൃത്വം നൽകുന്ന നിലവിലെ സർക്കാറാണെന്നും രാഹുൽ ആരോപിച്ചു.
പഞ്ചാബിനെ ഭരിക്കേണ്ടത് ഇൗ സംസ്ഥാനത്തു നിന്നുള്ളവരാണ്. റിമോർട്ട് കൺട്രോൾ ഭരണം ആവശ്യമില്ല. ഡൽഹിയിലിരുന്ന് ആം ആദ്മി പാർട്ടിക്ക് പഞ്ചാബിനെ ഭരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലുള്ള അകാലിദൾ പാർട്ടി പഞ്ചാബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ബാദൽ സർക്കാർ. പഞ്ചാബികൾക്ക് തൊഴിൽ വേണമെങ്കിൽ നിങ്ങൾ ബാദലിന് പണം നൽകണം. തൊഴിലില്ലായ്മയെ സംബന്ധിച്ച ചോദ്യമുയർത്തേണ്ടത് ബാദലിനോടാണ്. വ്യവസായങ്ങൾ പഞ്ചാബിനെ ഉപേക്ഷിച്ചതിനു പിന്നിലും ഇൗ കുടുംബം മാത്രമാെണന്നും രാഹുൽ ആരോപിച്ചു.
പഞ്ചാബിലെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമയാണെന്നും കോൺഗ്രസിനു മാത്രമേ പഞ്ചാബിൽ നിന്ന് ഇൗ വിപത്തിനെ തുടച്ചു നീക്കാനാകൂവെന്നും രാഹുൽ പറഞ്ഞു.
മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. പഞ്ചാബിൽ അകാലിദൾ സ്ഥാനാർഥിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങുന്നു. അകാലിദൾ അഴിമതി നിറഞ്ഞ പാർട്ടിയാകുേമ്പാൾ മോദിക്കെങ്ങനെ അവർക്ക് വേണ്ടി സംസാരിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.