ചോദ്യപേപ്പർ ചോർച്ച: ആറ് വിദ്യാർഥികളെ ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsറാഞ്ചി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെയും കോച്ചിങ് സെൻറർ ഉടമയേയും ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് പൊലീസ് നടപടി.
ഒന്നിലധികം സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന വൻ റാക്കറ്റാണ് ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെന്നാണ് പൊലീസിെൻറ നിഗമനം. ഡൽഹിയിൽ നിന്ന് വാട്സ് ആപിലുടെ ചോദ്യപേപ്പർ ലഭിക്കുകയായിരുന്നുവെന്നും പിന്നീട് അത് വിദ്യാർഥികൾക്ക് വിൽക്കുകയായിരുന്നുവെന്നും കോച്ചിങ് സെൻറർ ഉടമ സമ്മതിച്ചിട്ടുണ്ട്. അതേ സമയം, പിടിയിലാവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.
വിദ്യാർഥികളെയും കോച്ചിങ് സെൻറർ ഉടമയെയും കസ്റ്റഡിയിലെടുത്തുവെന്ന് ചാത്ര െപാലീസ് സുപ്രണ്ട് അഖിലേഷ് വാര്യർ പറഞ്ഞു. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത 24 മണിക്കൂറിനകം പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വൻ തുകയാണ് ചോദ്യപേപ്പറുകൾക്കായി ഇൗടാക്കിയിരുന്നതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എത്രയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.