സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകളുടെ ഓൺ-സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) മൂല്യനിർണയത്തിലെ അപാകതകളുടെ പേരിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മൂല്യനിർണയത്തിലെ പരാതികൾ പരിഹരിക്കുന്നതിനായി പുനർമൂല്യനിർണയത്തിനായി ഒരാഴ്ച സമയം നൽകിയിരുന്നതായും 1.68 ലക്ഷത്തോളം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സർക്കാർ വ്യക്തമാക്കി.
സാങ്കേതിക തടസ്സങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും കാരണം പല വിദ്യാർഥികൾക്കും പോർട്ടലിൽ പ്രവേശിക്കാനോ തിരുത്തിയ ഉത്തരക്കടലാസുകൾ ലഭിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് ഹരജിക്കാർ വാദിച്ചു. മറ്റു മത്സര പരീക്ഷകളിൽ വിജയിച്ചിട്ടും ബോർഡ് പരീക്ഷയിലെ കുറഞ്ഞ മാർക്ക് കാരണം നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ സാങ്കേതിക തടസ്സങ്ങൾ മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി സർക്കാറിന് നിർദേശം നൽകി. അപാകതമൂലം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരുെട വിവരങ്ങൾ കൈമാറാൻ ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടു. അന്വേഷണ സമിതിയുടെ തൽസ്ഥിതി റിപ്പോർട്ട് കോടതി പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

