സെൻസസ്: ഏപ്രിൽ ഒന്നിന് തുടക്കം, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്
text_fieldsന്യൂഡൽഹി: സെൻസസിെന്റ ഭാഗമായി വീടുകളുടെ പട്ടിക തയാറാക്കൽ ഏപ്രിൽ ഒന്നിന് ആരംഭിക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. സെൻസസ് പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിന് ഇതോടെ തുടക്കമാകും.
രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസിൽ ഓരോ വീടിന്റെയും സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുക. 2027 ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഈ ഘട്ടത്തിൽ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക വിവരങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിൽ ജാതി കണക്കെടുപ്പും നടത്തും.
ഭവന സെൻസസ് സംബന്ധിച്ച് ഇന്ത്യൻ സെൻസസ് കമീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായൺ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. സൂപ്പർവൈസർമാരുടെയും എന്യൂമറേറ്റർമാരുടെയും നിയമനവും ജോലി വിഭജനവും സംസ്ഥാനങ്ങളുടെയും ജില്ല ഭരണകൂടങ്ങളുടെയും സഹകരണത്തോടെ നടത്തുമെന്നും കത്തിൽ പറയുന്നു. സെൻസസ് പ്രവർത്തനങ്ങൾക്കായി 34 ലക്ഷത്തിലധികം എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും 1.3 ലക്ഷത്തോളം അനുബന്ധ ജീവനക്കാരെയും നിയോഗിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.