
ഭേദഗതി ആകാമെന്ന് ആവർത്തിച്ച് കേന്ദ്രം; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ
text_fieldsന്യൂഡല്‍ഹി: കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം 100 ദിവസം പിന്നിട്ടിരിക്കെ നിയമങ്ങൾ പിൻവലിക്കുന്നതിന് പകരം ഭേദഗതി വരുത്താമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രം. നിയമങ്ങൾ പിൻവലിക്കാെത പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കർഷകരും. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ അടക്കം സംസ്ഥാനങ്ങളിലേക്ക് ഉടൻ പുറപ്പെടുമെന്ന് കർഷകനേതാക്കൾ വ്യക്തമാക്കി.
നിയമഭേദഗതിക്ക് തയാറാണെന്നാവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് രംഗത്തുവന്നത്. കര്‍ഷകരുമായി 11 വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും നിയമങ്ങള്‍ ഭേദഗതി ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും ഞായറാഴ്ച നടന്ന അഗ്രിവിഷന്‍ കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍ പാസാക്കിയ നിയമങ്ങളില്‍ എന്തെങ്കിലും അപാകം ഉള്ളതുകൊണ്ടല്ല സര്‍ക്കാര്‍ ഭേദഗതിക്ക് തയാറാകുന്നത്. മറിച്ച്, കര്‍ഷകരോടുള്ള സര്‍ക്കാറിെൻറ ബഹുമാനത്തിെൻറ ഭാഗമായിട്ടാണ്. കാർഷികനിയമങ്ങളിലെ പാളിച്ചകളെന്തെന്ന് ചൂണ്ടിക്കാട്ടാൻ ഇതുവരെ കർഷകസംഘനകൾക്കായില്ല. മാറ്റങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും നേരെ എക്കാലത്തും എതിര്‍പ്പുകള്‍ ഉയരുക സ്വാഭാവികമാണ്.
എന്നാല്‍, നയങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുമ്പോള്‍ ജനങ്ങള്‍ മാറ്റത്തെ ഉള്‍ക്കൊള്ളുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കര്‍ഷകരെ വെച്ച് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, നിയമങ്ങൾ പിന്‍വലിക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്നതാണ് കര്‍ഷകരുടെ ആവശ്യം. അതുവരെ സമരം തുടരും. മാർച്ച് 13ന് കൊൽക്കത്തയിൽ എത്തി കർഷകരുമായി സംസാരിക്കും. സർക്കാർ മുഴുവൻ കൊൽക്കത്തയിലാണുള്ളത്. അതുകൊണ്ട് ഞങ്ങളും കൊൽക്കത്തയിലേക്ക് പോകുകയാണെന്നും ടിക്കായത്ത് വ്യക്തമാക്കി.
ബംഗാളിൽ മാർച്ച് 12, 13, 14 തീയതികളിൽ മഹാപഞ്ചായത്തുകൾ ചേരുെമന്ന് സംയുക്ത സമര സമിതി അറിയിച്ചു. കൊൽക്കത്തിലാണ് ആദ്യയോഗം. മധ്യപ്രദേശിൽ മാർച്ച് 14, 15 തീയതികളിലും ഒഡിഷയിൽ 19നും കർണാടകയിൽ 20, 21, 22 തീയതികളിലും മഹാപഞ്ചായത്തുകൾ ചേരും. ജയ്പുരിൽ വൻ കിസാൻ മഹാപഞ്ചായത്ത് ചേരുമെന്നും നേതാക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.