Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right69 ദിവസത്തേക്കുള്ള...

69 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, 45 ദിവസത്തേക്കുള്ള എൽ.പി.ജി സ്റ്റോക്ക്; രാജ്യത്ത് ഇന്ധന വിതരണത്തിൽ തടസമില്ലെന്ന് കേന്ദ്ര മന്ത്രാലയം

text_fields
bookmark_border
69 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, 45 ദിവസത്തേക്കുള്ള എൽ.പി.ജി സ്റ്റോക്ക്; രാജ്യത്ത് ഇന്ധന വിതരണത്തിൽ തടസമില്ലെന്ന് കേന്ദ്ര മന്ത്രാലയം
cancel

ന്യഡൽഹി: രാജ്യത്ത് 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും 69 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ എൽ.എൻ.ജി ശേഖരവുമുണ്ടെന്നും ഇന്ധന വിതരണത്തിൽ തടസമില്ലെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. സി.ഐ.ഐ ആന്വൽ ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും തടസ്സമില്ലാതെ വിതരണം ഉറപ്പാക്കുന്നതിനും എൽ.പി.ജി ഉത്പാദനം പ്രതിദിനം 35,000-36,000 ടണ്ണിൽ നിന്ന് ഏകദേശം 54,000 ടണ്ണായി ഉയർത്തിയതായി ഹർദീപ് സിങ് പുരി പറഞ്ഞു. ഉത്തരവാദിത്തത്തോടെയാണ് തങ്ങൾ ഈ പ്രതിസന്ധി കൈകാര്യം ചെയ്തതെന്നും ഒരിടത്തും ഇന്ധനക്ഷാമം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഞായറാഴ്ച സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ധനം വിവേകപൂർവം ഉപയോഗിക്കാനും, സ്വർണം വാങ്ങലും വിദേശ യാത്രകളും മാറ്റിവെക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദിൽ തെലങ്കാന ബി.ജെ.പി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുക, നഗരങ്ങളിൽ മെട്രോ റെയിൽ സേവനങ്ങൾ ഉപയോഗിക്കുക, കാർ പൂളിങ്, ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ച ഉപയോഗം, സാധനങ്ങൾ കൊണ്ടുപോകുന്നതിന് റെയിൽവേ സേവനങ്ങൾ പ്രയോജനപ്പെടുത്തുക, വർക്ക് ഫ്രം ഹോം രീതി പിന്തുടരുക തുടങ്ങിയ നിർദേശങ്ങൾ മോദി മുന്നോട്ടുവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpgcrude oilhardeep singh puriWest Asia Conflict
News Summary - central government assures stock of Crude oil stock for 69 days, LPG stock for 45 days
Next Story