വൻസാരയെ അറസ്റ്റ് ചെയ്ത പൊലീസ് ഒാഫിസർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുതിർന്ന പൊലീസ് ഒാഫിസർ ഡി.ജി. വൻസാരയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ബി.ജെ.പി സർക്കാർ വേട്ടയാടുന്നത് തുടരുന ്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നതിന് സി.ആർ.പി.എഫ് ഭീകരവിരുദ്ധ സ്ക്വ ാഡ് ട്രെയിനിങ് സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ഗുജറാത്ത് കേഡർ െഎ.പി.എസ് ഒാഫിസർ രജനീഷ് റായിയെ ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ട്രെയിനിങ് സ്കൂളിെൻറ പ്രിൻസിപ്പലാണ് െഎ.ജി റാങ്കിലുള്ള ഇൗ ഒാഫിസർ. 2007ലാണ് സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വൻസാരരെയും മറ്റു രണ്ട് െഎ.പി.എസ് ഒാഫിസർമാരെയും രജനീഷ് റായ് അറസ്റ്റ് ചെയ്തത്. റായ് നേരേത്ത സ്വയംവിരമിക്കലിന് അപേക്ഷിച്ചിരുന്നു. എന്നാൽ, കേന്ദ്രം അപേക്ഷ തള്ളി. അതിനെതിരെ അദ്ദേഹം അഹ്മദാബാദിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിന് പരാതി നൽകി.
അത് ജനുവരി ഒന്നിനു പരിഗണിക്കാനിരിക്കുകയാണ്. മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം 2014 ആഗസ്റ്റിൽ ഗുജറാത്തിനു പുറത്തേക്ക് റായിയെ മാറ്റിയിരുന്നു. ഝാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ചീഫ് വിജിലൻസ് ഒാഫിസർ സ്ഥാനത്തേക്കായിരുന്നു ആ മാറ്റം. 2015 ഏപ്രിലിൽ ഷില്ലോങ്ങിലെ സി.ആർ.പി.എഫ് ഒാഫിസിലേക്ക് മാറ്റി. ഒരു വ്യാജ ഏറ്റുമുട്ടൽ കേസിനെക്കുറിച്ച റിപ്പോർട്ട് അദ്ദേഹം നൽകിയതിനു പിന്നാലെയാണ് ചിറ്റൂരിലേക്ക് മാറ്റിയത്. ഡിപ്പാർട്മെൻറ് തല പെരുമാറ്റദൂഷ്യം ആരോപിച്ചാണ് ഇപ്പോഴത്തെ സസ്പെൻഷൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.